പെറ്റ് ബുഫെയുമായി വിവാന്ത ബൈ താജ് മലബാർ

Posted on: December 22, 2015

Taj-Malabar-Kochi-big

കൊച്ചി : യജമാനൻമാർ മാത്രം ആസ്വദിച്ചിരുന്ന ബുഫെ ഭക്ഷണ സൗകര്യം ഇതാ ഇനി വളർത്തുമൃഗങ്ങൾക്കും. കൊച്ചി നഗരത്തിൽ ആദ്യമായി ആഡംബരസൗകര്യങ്ങളോടെ പെറ്റ് ബുഫേ സംഘടിപ്പിക്കുന്നു. വെല്ലിംഗ്ടൺ ഐലൻഡിലുള്ള വിവാന്ത ബൈ താജ് മലബാർ ഹോട്ടലിൽ ഡിസംബർ 27 നാണ് ഈ സവിശേഷ ബുഫെ പ്രോഗ്രാം.

താജ് മലബാറിലെ പ്രശസ്തമായ ഡോൾഫിൻസ് പോയിന്റിലാണ് പെറ്റ് ബുഫെ കൗണ്ടർ ഒരുങ്ങുന്നത്. ഉച്ചയ്ക്ക് 12.30-ന് ആരംഭിക്കുന്ന പെറ്റ് ബുഫെ വൈകുന്നേരം 4 മണി വരെ ഉണ്ടായിരിക്കും. വളർത്തുമൃഗങ്ങളുടെ ഉടമകൾക്കുള്ള ബുഫെ പെപ്പർ റെസ്റ്റോറന്റിലാണ് ക്രമീകരിക്കുന്നത്. ഉടമകൾക്കുള്ള ബുഫെയ്ക്ക് 1600 രൂപയും ടാക്‌സുമാണ് നിരക്ക്. പെറ്റ് ബുഫെ തികച്ചും സൗജന്യമാണ്.

സ്റ്റീംഡ് മീറ്റ് വിത്ത് വെജിറ്റബിൾസ്, റൈസ് ആൻഡ് മിൻസ്ഡ് മീറ്റ് പോറിഡ്ജ്, റോസ്റ്റ്ഡ് ചിക്കൻ തുടങ്ങിയ വിഭവങ്ങളാവും പെറ്റ് ബുഫെയിലുണ്ടാവുക. ഉടമകൾക്ക് തങ്ങളുടെ അരുമമൃഗങ്ങൾക്ക് ഭക്ഷണം നൽകാനുള്ള സൗകര്യവും നൽകുന്നുണ്ട്. പ്രൊഫഷണൽ പെറ്റ് ട്രെയ്‌നർമാരുടെ നേതൃത്വത്തിൽ വളർത്തുമൃഗങ്ങൾക്കായി വിവിധ മത്സരങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.

കുലീനരായ എല്ലാ വളർത്തുമൃഗങ്ങളെയും പെറ്റ് ബുഫെയിലേക്ക് സ്വാഗതം ചെയ്യാൻ സന്തോഷമുണ്ടെന്ന് കൊച്ചി വിവാന്ത ബൈ താജ് മലബാർ ജനറൽ മാനേജർ സുമൻ ദത്ത ശർമ്മ പറഞ്ഞു. അതിഥികൾക്ക് തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങൾക്കൊപ്പം വ്യത്യസ്തമായ രീതിയിൽ സമയം ചെലവഴിക്കാനുള്ള അവസരമാണ് പെറ്റ് ബുഫെ ഒരുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.