കോവളം താജ് ഗ്രീൻ കോവിന് ദേശീയ ഊർജ്ജ സംരക്ഷണ അവാർഡ്

Posted on: December 20, 2015

Taj---Green-Cove-Kovalam-En

കൊച്ചി : ഇന്ത്യ ഗവൺമെന്റിന്റെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി നൽകുന്ന ഈ വർഷത്തെ ദേശീയ ഊർജ്ജ സംരക്ഷണ അവാർഡ് കോവളത്തെ വിവാന്ത ബൈ താജ് ഗ്രീൻ കോവിന് ലഭിച്ചു. ഏവിയേഷൻ, ഹോട്ടൽ, ആശുപത്രികൾ, റെയിൽവേ എന്നീ മേഖലകളിലെ മികച്ച ഊർജ്ജ സംരക്ഷണ നയങ്ങളെയാണ് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി അവാർഡിനായി പരിഗണിക്കുന്നത്.

ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര പാരമ്പര്യേതര ഊർജ്ജ വകുപ്പ് സഹമന്ത്രി പീയുഷ് ഗോയലിൽ നിന്നും കോവളം ഗ്രീൻ കോവിന്റെ ജനറൽ മാനേജർ മാത്യു തോമസ് അവാർഡ് ഏറ്റുവാങ്ങി. കേരള സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കഴിഞ്ഞ വർഷത്തെ സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡും കോവളത്തെ വിവാന്ത ബൈ താജിന്റെ ഗ്രീൻ കോവിനാണ് ലഭിച്ചത്.