ക്രിക്കറ്റ്, ബോളിവുഡ് താരങ്ങളുമായി മൊണാർക്കിന്റെ ആഡംബര ക്രൂസ്

Posted on: December 9, 2015

Monarch-Indian-Cricket-and-കൊച്ചി : ബോളിവുഡിലെയും ക്രിക്കറ്റിലെയും സൂപ്പർതാരങ്ങൾ ഒന്നിക്കുന്ന ആഡംബര സമുദ്രയാത്രാനുഭവം സമ്മാനിച്ച് മൊണാർക്ക് ക്രൂസ്. ക്രിക്കറ്റിലെയും ബോളിവുഡിലെയും പ്രിയതാരങ്ങളും പ്രശസ്തരായ ഡിസ്‌ക്ക് ജോക്കികൾ, ഷെഫുമാർ തുടങ്ങിയവരുമായും അടുത്തിടപഴകാൻ യാത്രക്കാർക്ക് അവസരമൊരുക്കുന്നതാണ് ഈ സമുദ്രയാത്ര. 2017 മാർച്ച് ആറിന് സിംഗപ്പൂരിൽ നിന്നും പുറപ്പെട്ട് കുലാലംപൂർ, ഫുക്കെറ്റ്, പെനാംഗ്, കൊളംമ്പോ, കൊച്ചി വഴി മുംബൈയിലെത്തി തിരികെ സിംഗപ്പൂരിലേക്ക് മടങ്ങുന്നതാണ് റൂട്ട്.

സച്ചിൻ തെൻഡുൽക്കർ, ബ്രെറ്റ് ലീ, ഷെൻ വോൺ എന്നിവരാണ് ഈ സുന്ദരയാത്രയുടെ മുഖങ്ങളാകുക. ക്രിക്കറ്റിലെ ഈ ഇതിഹാസതാരങ്ങൾ കായികരംഗത്തെയും ബോളിവുഡിലെയും മറ്റ് പ്രശസ്തരുമായി ഈ യാത്രയിൽ കൈകോർക്കും. ഹാസ്യതാരം വീർദാസ്, ഡിജെ നിഖിൽ ചിന്നപ്പ, ഗായകൻ രാഹത് ഫതേ അലിഖാൻ, പ്രശസ്ത ഷെഫ് സഞ്ജീവ് കപൂർ എന്നിവർ ഇവരിൽ ചിലരാണ്.

തനതായ ഇത്തരമൊരു ആശയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തോഷിക്കുന്നതായി സച്ചിൻ തെൻഡുൽക്കർ പറഞ്ഞു, രാജ്യാന്തര ക്രിക്കറ്റിലെ സുഹൃത്തുക്കളുമായി ചേരുന്നതിനൊപ്പം ക്രിക്കറ്റ് ചരിത്രത്തിന്റെ ഏടുകൾ മുമ്പില്ലാത്ത തരത്തിൽ ആരാധകരുമായി പങ്കുവയ്ക്കാൻ കൂടി അവസരമൊരുക്കുന്നതാണ് ഈ യാത്ര -ബ്രെറ്റ് ലീ കൂട്ടീച്ചേർത്തു. മൊണാർക്കിന്റെ ഇന്ത്യൻ ക്രിക്കറ്റ് ആൻഡ് ബോളിവുഡ് ക്രൂസ് വാഗ്ദാനം ചെയ്യുന്നത് ഇന്ത്യയിലെ ക്രിക്കറ്റ്, സിനിമ പ്രേമികൾ മഹത്തരമായ പര്യടനാനുഭവവമാണ്.

തനതും വ്യത്യസ്തവുമായ നൂതനാനുഭവങ്ങൾ സൃഷ്ടിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് മൊണാർക്ക് ക്രൂസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ സോമേഷ് ജഗ്ഗ പറഞ്ഞു. ഈ ക്രൂസിലൂടെ അസാധാരണമായ അനുഭവങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ക്രിക്കറ്റിലും ബോളിവുഡിലും വലുതായി ഇന്ത്യയിൽ മറ്റൊന്നുമില്ല. അതുകൊണ്ട് തന്നെ ഇതിലും വലുതായി എന്താണ് സാധ്യമാകുക ? ഞങ്ങളുമായി പങ്കാളികളാകാൻ മുന്നോട്ടുവന്ന കായികതാരങ്ങളടക്കമുള്ള എല്ലാ പ്രശസ്തർക്കും നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഹ്ലാദകരമായ രുചിയനുഭവങ്ങളാണ് സഞ്ജീവ് കപൂറിനെ പോലുള്ള പ്രശസ്തരായ ഷെഫുമാർ ഈ യാത്രയിലൂടനീളം സഞ്ചാരികൾക്ക് സമ്മാനിക്കുക. ഭക്ഷണം, സംഗീതം, വിനോദം എന്നിവയിലെല്ലാം അവിസ്മരണീയമായ അനുഭവങ്ങൾ സഞ്ചാരികൾക്ക് ലഭ്യമാക്കാൻ മൊണാർക്ക് ക്രൂസ് പ്രതിജ്ഞാബദ്ധരാണ്.
കപ്പലിലും പുറത്തുമായി ട്വന്റി ട്വന്റി മത്സരങ്ങൾക്കുള്ള ഒരുക്കവും പുരോഗമിക്കുന്നു. ഈ ആദ്യ ക്രൂസിൽ കാബിൻ ലഭിക്കുന്നവരിൽ നിന്നുള്ള ഏതാനും ഭാഗ്യവാൻമാർക്ക് ഈ ട്വന്റി ട്വന്റി ക്രിക്കറ്റിൽ പങ്കെടുക്കാം.

ആഡംബരവും മഹത്വപൂർണവും ഒപ്പം ഗ്ലാമറും സമന്വയിക്കുന്ന ഈ ക്രൂസ് ആറ് ഓപ്ഷനുകളാണ് സഞ്ചാരികൾക്കായി അവതരിപ്പിക്കുന്നത്. സിംഗപ്പൂർ – കൊളംമ്പോ അല്ലെങ്കിൽ കൊളംമ്പോ – സിംഗപ്പൂർ റൂട്ട് (7 ദിവസം), കൊളംബോ – മുംബൈ അല്ലെങ്കിൽ മുംബൈ – കൊളംബോ (ഏഴ് ദിവസം), സിംഗപ്പൂർ – മുംബൈ അല്ലെങ്കിൽ മുംബൈ – സിംഗപ്പൂർ ക്രൂസ് (13 ദിവസം).

ബുക്ക് യുവർ ഇൻവിറ്റേഷനാണ് ഈ ക്രൂസിന്റെ മറ്റൊരു സവിശേഷത. യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് തിരികെ ലഭിക്കാവുന്ന 3500 രൂപ അടച്ച് ഇത് നേടിയെടുക്കാം. പ്രത്യേക പരിഗണനയും കാബിൻ ബുക്ക് ചെയ്യുന്നതിനുള്ള പ്രത്യേക്ഷണവുമാണ് ബുക്ക് യുവർ ഇൻവിറ്റേഷനിലൂടെ ഉറപ്പ് വരുത്തുക. 79,990 രൂപയിൽ തുടങ്ങുന്ന ടിക്കറ്റ് പാക്കേജുകൾ ഇൻവിറ്റേഷൻ ഹോൾഡർമാർക്കായി ഡിസംബർ അവസാനം മുതൽ ലഭ്യമാകും.

മികവുറ്റ ഇന്ത്യൻ ഡിസ്‌ക് ജോക്കികൾ, ഷെഫുമാർ, കലാകാരൻമാർ എന്നിവരടങ്ങുന്ന മൊണാർക്കിന്റെ ഇത്തരത്തിലുള്ള ആദ്യത്തെ ക്രൂസ് ആഡംബരത്തിലും സമൃദ്ധിയിലും സമാനതകളില്ലാത്ത അനുഭവമാണ് സമ്മാനിക്കുക. www.monarchcruise.com നിന്നും ഇൻവിറ്റേഷനുകൾ ലഭിക്കും.