കേരള ട്രാവൽ മാർട്ട് അടുത്ത സെപ്റ്റംബറിൽ

Posted on: December 2, 2015

Kerala-Travel-Mart-Logo-Big

തിരുവനന്തപുരം: ഒൻപതാമത് കേരള ട്രാവൽ മാർട്ട് 2016 സെപ്റ്റംബറിൽ നടക്കും. സെപ്റ്റംബർ 28 മുതൽ 30വരെ കൊച്ചിയിലാണ് ട്രാവൽ മാർട്ട് നടക്കുക. കേരള സർക്കാരിന്റെ വിനോദസഞ്ചാരവകുപ്പും കേരള ട്രാവൽ മാർട്ട് സൊസൈറ്റിയും സംയുക്തമായാണ് ട്രാവൽമാർട്ട് സംഘടിപ്പിക്കുന്നത്.

കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലുള്ള സാമുദ്രികാ കൺവെൻഷൻ സെന്ററിലാണ് ട്രാവൽ മാർട്ട് നടക്കുക. ട്രാവൽമാർട്ട് ഒൻപതാം എഡിഷന്റെ മുഖ്യ വിഷയം ഉത്തരവാദിത്ത ടൂറിസമാണെന്ന് സംഘാടകർ അറിയിച്ചു.