ദുബായിൽ കഥകളി-കൂടിയാട്ടം ഉത്സവം ഡിസംബർ രണ്ടു മുതൽ

Posted on: November 19, 2015

Utsavam-IKKF-2015-Big

ദുബായ് : അന്തർദേശീയ കഥകളി കൂടിയാട്ട ഉത്സവം ഡിസംബർ 2,3,4,5 തീയതികളിൽ ദുബായിൽ നടക്കും. ട്രഡീഷൻസ് ലൈവ്, ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ ഒൻപതാം വർഷമാണ് കഥകളി, കൂടിയാട്ട ഉത്സവം സംഘടിപ്പിക്കുന്നത്. ദുബായ് ഷെയ്ഖ് സായിദ് റോഡിലുള്ള ജെംസ് വില്ലിംഗ്ടൺ സ്‌കൂളിലെ പ്രിൻസസ് ഹയ ബിന്ത് അൽ ഹുസൈൻ തീയേറ്ററിലാണ് ഉത്സവം 2015 അരങ്ങേറുന്നത്.

ഐകെകെഎഫ് ന്റെ നേതൃത്വത്തിൽ അരങ്ങേറുന്ന പരിപാടിയിൽ കേരളത്തിലെ ക്ലാസിക്കൽ കലാരൂപങ്ങളാണ് അവതരിപ്പിക്കുന്നതെന്ന് ട്രഡീഷൻസ് ലൈവ് മാനേജിംഗ് ഡയറക്ടർ മീര സനൽ പറഞ്ഞു. കേരളത്തിൽ നിന്നുള്ള 35 പ്രഗത്ഭ കലാകാരൻമാരും യുഎഇയിലെ ഒരു സംഘം കലാകാരൻമാരും കഥകളി, കൂടിയാട്ടം ഉത്സവത്തിൽ അണിനിരക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ആസ്വാദകർക്ക് പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0505372697 / 0551772897.