ബെർഗ്രേൻ ഹോട്ടൽസ് റീബ്രാൻഡ് ചെയ്തു

Posted on: November 11, 2015

Keys-Hotels-Cochin-big

കൊച്ചി : ബിസിനസ്, ലിഷർ ഹോട്ടൽ ശൃംഖലയായ ബെർഗ്രേൻ ഹോട്ടൽസ് കീസ് പ്രൈമ, കീസ് ലൈറ്റ് എന്നീ രണ്ട് ബ്രാൻഡുകളിൽ പുനർനവീകരണം നടത്തി. ഇക്‌ണോമി യാത്രക്കാരെ ലക്ഷ്യമിട്ടാണ് കീസ് ലൈറ്റ് തുറന്നിട്ടുള്ളതെങ്കിൽ അപ്പർ മിഡ് മാർക്കറ്റ് വിഭാഗത്തെയാണ് കീസ് പ്രൈമ ലക്ഷ്യമിടുന്നത്. നേരത്തെയുണ്ടായിരുന്ന കീസ് ഹോട്ടൽസ് ലക്ഷ്വറി വിഭാഗത്തെയാണ് ലക്ഷ്യമിട്ടിരുന്നത്.

കമ്പനിക്ക് ഇപ്പോൾ ഇന്ത്യയിലെ 18 നഗരങ്ങളിലായി 35 ഹോട്ടലുകളുണ്ട്. ഇവയിലെല്ലാംകൂടി 2200 മുറികളുമുണ്ടെന്ന് ബെർഗ്രേൻ ഹോട്ടൽസ് സിഇഒ അൻഷു സരിൻ പറഞ്ഞു. ഡെറാഡൂൺ, ഡൽഹി-എൻസിആർ, ഇൻഡോർ, മസൂരി, നാഗ്പൂർ എന്നിവിടങ്ങളിൽ കീസ് ലൈറ്റ് ഹോട്ടലുകൾ തുടങ്ങിയിട്ടുണ്ട്. അടുത്ത ഒരു വർഷത്തിനുള്ളിൽ 6-8 ഹോട്ടലുകൾ കീസ് പ്രൈമ, കീസ് ഹോട്ടൽസ് വിഭാഗത്തിൽ ആരംഭിക്കും. അടുത്ത 12 മാസത്തിനുള്ളിൽ കീസ് ലൈറ്റ് ഹോട്ടലുകളുടെ എണ്ണം നൂറിലേക്ക് ഉയർത്താനും ഉദ്ദേശിക്കുന്നുവെന്ന് സരിൻ അറിയിച്ചു. ഈ വികസനത്തിനുള്ള തുക ആഭ്യന്തരമായിതന്നെ സമാഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വളരെ മത്സരക്ഷമമായ വിലയ്ക്കു മികച്ച താമസസൗകര്യമമൊരുക്കുകയാണ് കീസ് ലൈറ്റ് വഴി. വളരെ ശുചിത്വമുള്ള മുറികൾ, വൈ-ഫൈ, സൗജന്യമായ പ്രഭാതഭക്ഷണം തുടങ്ങിയവയോടെ പണത്തിനു മൂല്യമുള്ള മുറിയും സേവനങ്ങളുമാണ് കമ്പനി ലഭ്യമാക്കുന്നത്.

കീസ് പ്രൈമയിലെത്തുമ്പോൾ പ്രീമിയം സേവനങ്ങൾ, മുന്തിയ മുറികൾ, സ്‌പെഷ്യാലിറ്റി റെസ്റ്റോറന്റ്, മീറ്റിംഗ് സൗകര്യങ്ങൾ, ജിം, സ്പാ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കുന്നു. സ്ത്രീകളുടെ സുരക്ഷ, സൗകര്യം തുടങ്ങിയവ കണക്കിലെടുത്തുള്ള പ്രത്യേകം രൂപകല്പന ചെയ്ത മുറികൾ കീസ് ഹോട്ടൽസിൽ ലഭ്യമാക്കിയിട്ടുണ്ട്. വീട്ടിലെ രുചി എന്ന പേരിൽ പ്രത്യേകം തയാറാക്കിയ മെനു ലഭ്യമാണ്.

പ്രത്യേകം രൂപകല്പന ചെയ്ത ബാഗുകളിൽ പ്രഭാത ഭക്ഷണം പായ്ക്ക് ചെയ്ത് നല്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ന്യൂയോർക്കു കേന്ദ്രമായുള്ള ബെർഗ്രേൻ ഹോൾഡിംഗ്‌സിന്റെ സഹായത്തോടെ 2006-ൽ ആരംഭിച്ചതാണ് ബെർഗ്രേൻ ഹോട്ടൽസ്. 2009-ൽ കീസ് ഹോട്ടൽസ് എന്ന ബ്രാൻഡിൽ ആദ്യ ഹോട്ടൽ തുറന്നു.

കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും ബെർഗ്രേൻ ഹോട്ടലുകളുണ്ട്. കൂടാതെ ഔറംഗബാദ്, ബംഗലുരു, ചെന്നൈ, ഡെറാഡൂൺ, ഡൽഹി എൻസിആർ, ഗോവ, ഇൻഡോർ, ലുധിയാന, മഹാബാലേശ്വർ, മുംബൈ, മസൂറി, നാഗ്പ്പൂർ, പൂന, സിൽവാസ, ഷിർദി, തിരുപ്പതി തുടങ്ങി നഗരങ്ങളിൽ കമ്പനിക്കു ഹോട്ടലുകളുണ്ട്.