കേരള ഹെൽത്ത് ടൂറിസം അഞ്ചാം പതിപ്പിന് തുടക്കമായി

Posted on: October 30, 2015

Kerala-Health-Tourism-Inaug

കൊച്ചി : ആരോഗ്യ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട രാജ്യാന്തര സമ്മേളനവും പ്രദർശനവുമായ കേരള ഹെൽത്ത് ടൂറിസം അഞ്ചാം പതിപ്പിന് തുടക്കമായി. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ജിജി തോംസൺ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള സംയോജിത തന്ത്രത്തിന് സർക്കാർ രൂപം കൊടുക്കുമെന്ന് ജിജി തോംസൺ പറഞ്ഞു.

കേരള ഹെൽത്ത് ടൂറിസം 2015 ന്റെ ചെയർമാൻ കൂടിയായ ആസ്റ്റർ മെഡ്‌സിറ്റി ചെയർമാൻ ഡോ. ആസാദ് മൂപ്പൻ വിഷയം അവതരിപ്പിച്ചു. രാഷ് ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി ഐഎഫ്എസ് മുഖ്യപ്രഭാഷണം നടത്തി. ടൂറിസം സെക്രട്ടറി ജി. കമലവർധന റാവു ദി മെഡിക്കൽ വാല്യു ട്രാവലർ പോർട്ടൽ ഉദ്ഘാടനം ചെയ്തു.

രാജഗിരി ഹോസ്പിറ്റൽ ഡയറക് ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, ഇ.എം. നജീബ്, അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക് ടർ ഡോ. മാർത്താണ്ഡൻ പിള്ള, ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ, സംസ്ഥാന ടൂറിസം സെക്രട്ടറി ജി. കമലവർധന റാവു ഐഎഎസ്, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ക്ലസ്റ്റർ മേധാവി ഡോ. ഹരീഷ് പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.