എക്‌സ്‌പ്ലോറർ ഓഫ് ദ സീസ് കൊച്ചിയിൽ

Posted on: October 29, 2015

Explorer-of-the-Seas-Bigകൊച്ചി : റോയൽ കരീബിയൻ ഇന്റർനാഷണലിന്റെ ആഡംബരക്കപ്പലായ എക്‌സ്‌പ്ലോറർ ഓഫ് ദ സീസ് കൊച്ചിയിലെത്തി. ഇന്ത്യയിൽ ആദ്യമായെത്തിയ ഈ ഉല്ലാസക്കപ്പൽ ബുധനാഴ്ച ഗോവയിലെത്തിയിരുന്നു. അതിനു ശേഷമാണ് കൊച്ചിയിലെത്തിയത്. ദുബായിൽ നിന്നാരംഭിച്ച 11 ദിവസത്തെ മിഡിൽ ഈസ്റ്റ് ആൻഡ് ഏഷ്യാ ക്രൂസിന്റെ ഭാഗമായാണ് കപ്പൽ ഇന്ത്യയിലെത്തിയത്. എക്‌സ്‌പ്ലോറർ ഓഫ് ദ സീസ് 3200 ഓളം സഞ്ചാരികളുമായുള്ള യാത്ര സിംഗപ്പൂരിൽ അവസാനിപ്പിക്കും.

Explorer-of-the-Seas-Virtua

കൊച്ചി തുറമുഖത്തെത്തിയ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിൽ ക്യാപ്റ്റൻ ജെറ്റിൽ ജെർസ്റ്റാഡും കൊച്ചി തുറമുഖ ട്രസ്റ്റ് വൈസ് ചെയർമാൻ സെന്തിവേലും പങ്കെടുത്തു. റോയൽ കരീബിയൻ ഇന്റർനാഷണലിന്റെ ഈ വർഷം ഇന്ത്യയിലെത്തുന്ന മൂന്നാമത്തെ കപ്പലാണിത്. ഇത്തരത്തിലുള്ള കപ്പലുകൾ എത്തുന്നത് ഇന്ത്യൻ തുറമുഖങ്ങളിൽ ക്രൂസ് ഷിപ്പുകൾക്കായുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നീക്കങ്ങൾ ത്വരിതപ്പെടുത്തുമെന്ന് റോയൽ കരീബിയൻ ഇന്റർനാഷണലിന്റെ ഇന്ത്യൻ പ്രതിനിധി രത്‌ന ചന്ദ്ര ചൂണ്ടിക്കാട്ടി.