ലുലു ഇന്റർനാഷണൽ ട്രാവൽ & ടൂറിസത്തിന് അവാർഡ്

Posted on: September 27, 2015

Lulu-International-Travel-&

ന്യൂഡൽഹി : ലുലു ഗ്രൂപ്പിന്റെ ഭാഗമായ ലുലു ഇന്റർനാഷണൽ ട്രാവൽ & ടൂറിസത്തിന് മികച്ച ഓവർസീസ് (വെസ്റ്റ് ഏഷ്യ & ആഫ്രിക്ക റീജൺ) ടൂർ ഓപറേറ്റർക്കുള്ള ദേശീയ ടൂറിസം അവാർഡ്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ് ട്രപതി പ്രണാബ് കുമാർ മുഖർജി അവാർഡ് സമ്മാനിച്ചു. ലുലു ഗ്രൂപ്പ് കമേഴ്‌സ്യൽ മാനേജർ അഭിലാഷ് വലിയവളപ്പിൽ, ലുലു ഇന്റർനാഷണൽ ട്രാവൽസ് സെയിൽസ് & മാർക്കറ്റിംഗ് മാനേജർ ബൈജു നായർ എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു.

ഇന്ത്യ ഗവൺമെന്റിന്റെ അവാർഡിലൂടെ തങ്ങൾ കൂടുതൽ ബഹുമാനിതരായിരിക്കുകയാണെന്ന് ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. മിഡിൽഈസ്റ്റിലും ആഫ്രിക്കയിലും ഇന്ത്യൻ ടൂറിസത്തിന് കൂടുതൽ പ്രോത്സാഹനം നൽകാൻ ലുലു ഇന്റർനാഷണൽ ട്രാവൽസ് പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.