എബ്രഹാം ജോർജ് വീണ്ടും കെ ടി എം പ്രസിഡന്റ്

Posted on: September 13, 2015

Johny-Abraham-George-big

കൊച്ചി : കേരളാ ട്രാവൽ മാർട്ട് സൊസൈറ്റി (കെ ടി എം) പ്രസിഡന്റായി ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എബ്രഹാം ജോർജ് (ജോണി) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കെ ടി എം സൊസൈറ്റിയുടെ പതിനഞ്ചാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. തുടർച്ചയായ രണ്ടാം തവണയാണ് എബ്രഹാം ജോർജ് കെ ടി എം പ്രസിഡന്റാകുന്നത്. ഓണററി സെക്രട്ടറിയായി ജോസ് മാത്യു, ഓണററി ട്രഷററായി ജോസ് പ്രദീപ്, എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ടൂറിസം മേഖലയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും പുതിയ മാർക്കറ്റിംഗ് തന്ത്രങ്ങൾ രൂപപ്പെടുത്തി കേരളത്തിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുമെന്നും എബ്രഹാം ജോർജ് പറഞ്ഞു.