ഫാർ ഈസ്റ്റ് രാജ്യങ്ങളിലേക്ക് കോക്‌സ് ആൻഡ് കിംഗ്‌സ് പാക്കേജുകൾ

Posted on: August 30, 2015

Cox-&-Kings-Bangkok-experie

കൊച്ചി : തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ ഫാർ ഈസ്റ്റ് രാജ്യങ്ങളിൽ അവധി ആഘോഷിക്കാൻ കോക്‌സ് ആൻഡ് കിംഗ്‌സ് പാക്കേജുകൾ പ്രഖ്യാപിച്ചു. തായ്‌ലൻഡിൽ ആറു പകലും 5 രാത്രിയുമുളള ഇൻസ്റ്റന്റ് തായാലൻഡ് പാക്കേജിന് ഒരു വ്യക്തിക്ക് 27,140 രൂപ മുതലാണ്. ത്രീസ്റ്റാർ സൗകര്യത്തോടുകൂടിയുളള താമസവും വിമാനക്കൂലിയും ബാങ്കോക്ക് സിറ്റി ടൂറും ഉൾപ്പെടെയാണിത്.

ആറു പകലും 5 രാത്രിയുമുളള ട്വിൻ ട്രീറ്റ്‌സ് (മലേഷ്യ, സിംഗപ്പൂർ) ആണ് മറ്റൊരു പാക്കേജ്. യാത്രക്കൂലി, കുലാലംപൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സന്ദർശം, ജന്റിംഗ് ഹൈലാൻഡ്, സൺവേ ലഗൂൺ തീം പാർക്ക് സന്ദർശനം തുടങ്ങിയവ ഇതിലുൾപ്പെടുന്നു. ആളൊന്നിന് 69,112 രൂപ മുതലാണ് ചാർജ്.

കേരളത്തിൽനിന്നു ഫാർ ഈസ്റ്റ് രാജ്യങ്ങളിലേക്കുളള ബുക്കിംഗിൽ 20 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്ന് കോക്‌സ് ആൻഡ് കിംഗ്‌സ് വക്താവ് തോമസ് സി. തോട്ടത്തിൽ പറഞ്ഞു. ഈ രാജ്യങ്ങളിലേക്കു വിസ ലഭിക്കുവാൻ കുറഞ്ഞ സമയം മതിയെന്നതാണ് കേരളീയരെ ഇവിടേക്ക് ആകർഷിക്കുന്നത്. കൂടാതെ കേരളത്തിൽനിന്നു മലേഷ്യയിലും സിംഗപ്പൂരിലും മറ്റും എത്താൻ 4 മണിക്കൂറിൽ താഴെ യാത്ര മതിയെന്നതു പെട്ടെന്നു യാത്ര പ്ലാൻ ചെയ്യാൻ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.