കൊച്ചിയിൽ ഹോംസ്‌റ്റേ ട്രാവൽമാർട്ട്

Posted on: August 26, 2015

Homestay-Travelmart-Big

കൊച്ചി : ഗ്രാമീണ ടൂറിസത്തിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഹോംസ്‌റ്റേ ട്രാവൽ മാർട്ട് സെപ്റ്റംബർ ഒന്നു മുതൽ മൂന്നു വരെ കൊച്ചി ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ നടക്കും. വിനോദസഞ്ചാര വകുപ്പ് കേരള ഹോംസ്‌റ്റേ ആൻഡ് ടൂറിസം സൊസൈറ്റി (ഹാറ്റ്‌സ്) യുമായി ചേർന്നാണ് ട്രാവൽമാർട്ട് സംഘടിപ്പിക്കുന്നത്.

നൂറിലേറെ ടൂർ ഓപറേറ്റർമാരും ട്രാവൽ ഏജൻസികളും മേളയിൽ പങ്കെടുക്കും. സെപ്റ്റംബർ ഒന്നിന് കേന്ദ്ര ടൂറിസം മന്ത്രി ഡോ. മഹേഷ് ശർമ്മ ഹോംസ്‌റ്റേ ട്രാവൽമാർട്ട് ഉദ്ഘാടനം ചെയ്യും.