യൂറോ വിലയിടിവ് ഇന്ത്യൻ വിനോദ സഞ്ചാരികൾക്കു നേട്ടമാകുന്നു

Posted on: August 1, 2015

Greek-Beach-big

കൊച്ചി : യൂറോ വിലയിടിവ് യൂറോപ്പ് സന്ദർശിക്കാൻ പദ്ധതിയിടുന്ന ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് നേട്ടമായേക്കും. ഗ്രീസ് സന്ദർശിക്കുന്നവർക്കാകും ഇതു കൂടുതൽ പ്രയോജനപ്പെടുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വളരെ ആകർഷകമായ വിമാന നിരക്കുകളും ടൂർ പാക്കേജുകളും ലഭ്യമായതിനാൽ ദക്ഷിണേഷ്യയോ അമേരിക്കയോ സന്ദർശിക്കുന്നതിനേക്കാൾ യൂറോപ്പ് സന്ദർശിക്കുന്നതിന് പലരും താത്പ്പര്യം കാട്ടുന്നുതായി ടൂർ ഓപ്പറേറ്റർമാരും ട്രാവൽ ഏജന്റുമാരും ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളിലെ യൂറോ വിലയിടിവിനെ തുടർന്ന് യൂറോപ്പിലേക്കും ഗ്രീസിലേക്കുമുള്ള പരിപാടികളേയും പാക്കേജുകളേയും കുറിച്ച് വരുന്ന അന്വേഷണങ്ങളുടെ കാര്യത്തിൽ വൻ വർധനവാണുള്ളതെന്ന് കോക്‌സ് ആൻഡ് കിംഗ്‌സ് കോർപറേറ്റ് കമ്യൂണിക്കേഷൻ മേധാവി തോമസ് സി. തോട്ടത്തിൽ പറഞ്ഞു. എല്ലാ വർഷവും ഈ കാലത്തുണ്ടാകാറുള്ളതിനേക്കാൾ വളരെ കൂടുതലാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂറോപ്പ് ടൂറുകൾക്കായുള്ള ബുക്കിംഗ് വളരെ ഉയർന്നതായും അദ്ദേഹം വെളിപ്പെടുത്തി.