ഓസ്‌ട്രേലിയ സന്ദർശിക്കുന്നവരിൽ ഇന്ത്യക്കാർ എട്ടാം സ്ഥാനത്ത്

Posted on: July 30, 2015

Tourism-Australia-Big

മെൽബൺ : ഓസ്‌ട്രേലിയ സന്ദർശിക്കുന്ന ടൂറിസ്റ്റുകളിൽ ഇന്ത്യക്കാർ എട്ടാം സ്ഥാനത്ത്. ഈ വർഷം ജനുവരി മുതൽ മെയ് വരെ 105,000 ഇന്ത്യക്കാരാണ് ഓസ്‌ട്രേലിയയിൽ എത്തിയത്. മുൻവർഷം ഇതേകാലയളവിൽ 82,000 പേരാണ് സന്ദർശനം നടത്തിയത്. മൗറീഷ്യസും സ്വിറ്റ്‌സർലൻഡും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നത് ഓസ്‌ട്രേലിയയാണ്. 2014 ൽ 196,600 ഇന്ത്യക്കാരാണ് ഓസ്‌ട്രേലിയയിൽ എത്തിയത്.

ഓസ്‌ട്രേലിയ സന്ദർശിച്ച ഇന്ത്യക്കാരിൽ 29 ശതമാനം പേർ സിംഗപ്പൂർ എയർലൈൻസ് വഴിയാണ് യാത്രചെയ്തത്. 27 ശതമാനം പേർ മലേഷ്യ എയർലൈൻസും 11 ശതമാനം പേർ എയർഇന്ത്യയും 12 ശതമാനം പേർ ക്വാന്റാസും യാത്രയ്ക്ക് ഉപയോഗിച്ചു.