രാമായണ യാത്ര പാക്കേജുമായി ശ്രീലങ്ക

Posted on: July 9, 2015

SriLanka-Tourism-Roadshow-b

ബംഗലുരു : ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ട് ശ്രീലങ്ക രാമായണ യാത്ര പാക്കേജ് അവതരിപ്പിച്ചു. ശ്രീലങ്കൻ ടൂറിസം പ്രമോഷൻ ബ്യൂറോ, ശ്രീലങ്കൻ എയർലൈൻസുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ വിപണിയാണ് രാമായണ ട്രെയിലിലൂടെ തുറക്കുന്നതെന്ന് ഇന്ത്യയിലെ ശ്രീലങ്കൻ ആക്ടിംഗ് ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണർ എം. കെ. പദ്മനാഭൻ പറഞ്ഞു.

രാമായണവുമായി ബന്ധപ്പെട്ട 50 കേന്ദ്രങ്ങളാണ് ശ്രീലങ്കയിലുള്ളതെന്ന് ശ്രീലങ്കൻ ടൂറിസം പ്രമോഷൻ ബ്യൂറോ ഡയറക്ടർ ഇന്ദ്രജിത്ത് ഡി സിൽവ പറഞ്ഞു. വൈൽഡ് ലൈഫ്, അഡ്വഞ്ചർ, ഹെറിറ്റേജ് തുടങ്ങിയ മറ്റു മേഖലകളിലും ധാരാളം ടൂറിസ്റ്റുകൾ എത്തുന്നുണ്ടെന്ന് ഡി സിൽവ ചൂണ്ടിക്കാട്ടി. രാമായണ ട്രെയിൽ സംബന്ധിച്ച റോഡ് ഷോ കഴിഞ്ഞ ദിവസം ബംഗലുരുവിൽ നടന്നു.