ഇ-വിസ ഏഴ് വിമാനത്താവളങ്ങളിലേക്ക് കൂടി

Posted on: June 30, 2015

Visa-on-Arrival-Big

ന്യൂഡൽഹി : ഇ-വിസ ഏഴ് വിമാനത്താവളങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ കേന്ദ്രഗവൺമെന്റ് തീരുമാനിച്ചു. നിലവിൽ 9 വിമാനത്താവളങ്ങളിൽ ഇ-വിസ സംവിധാനമുണ്ട്. കേരളത്തിൽ തിരുവനന്തപുരം കൊച്ചി വിമാനത്താവളങ്ങളിൽ ഇ-വിസ സൗകര്യമുണ്ട്.

വാരണാസി, അഹമ്മദാബാദ്, ജയപ്പൂർ, അമൃതസർ, ഗയ, ലക്‌നോ, ട്രിച്ചി എന്നീ വിമാനത്താവളങ്ങളിലേക്ക് കൂടിയാണ് ഇ-വിസ വ്യാപിപ്പിക്കുന്നത്. ചൈന ഉൾപ്പടെ 31 രാജ്യങ്ങളിലെ പൗരൻമാർക്ക് ഇ-വിസ നേടി ഇന്ത്യ സന്ദർശിക്കാനാകും.