വെൽനെസ് ടൂറിസം ദ്രുത വളർച്ചയിൽ

Posted on: June 26, 2015

Wellness-Tourism-Big

കൊച്ചി: സീസൺ അവസാനിച്ചെങ്കിലും കേരളത്തിൽ മൺസൂൺ ടൂറിസത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്. മൺസൂൺ കാലത്ത് ആയുർവേദ ചികിത്സയ്ക്കും സുഖചികിത്സയ്ക്കുമായി എത്തുന്ന പ്രഫഷണലുകളുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. കേരളത്തിന്റെ കുളിർമയും പച്ചപ്പും ശരീരത്തിനു പെട്ടെന്നു ഉണർവും നല്കുന്നതായി കോക്‌സ് ആൻഡ് കിംഗ്‌സ് റിലേഷൻഷിപ്‌സ് തലവൻ കരൺ ആനന്ദ് അഭിപ്രായപ്പെട്ടു.

ആയുർവേദം, യോഗ, ധ്യാനം തുടങ്ങിയവയുടെ ഈറ്റില്ലമാണ് ഇന്ത്യ. കേരളമാണ് ഏറ്റവും ആകർഷകമായ മൺസൂൺ ടൂറിസ്റ്റ് കേന്ദ്രം. തൊട്ടുപിന്നാലെ ബംഗുലുരുവുമുണ്ട്. സുഖ ചികിത്സാ ടൂറിസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതുമയുളള കാര്യമല്ല. വിദേശ ടൂറിസ്റ്റുകൾ ഇന്ത്യയിൽ സുഖ ചികിത്സയ്ക്കായി എത്താൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇപ്പോൾ ഇന്ത്യക്കാരും സുഖ ചികിത്സയിൽ തത്പ്പരരാണ്.

ജീവിതശൈലീ രോഗങ്ങൾ, മാനസികസമ്മർദ്ദം, അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണരീതികൾ തുടങ്ങിയവയാണ് സുഖചികിത്സ വ്യവസായത്തിനു വളർച്ചയേകുന്ന ഘടകങ്ങൾ. മൺസൂണിനെ ഇനി കേരളത്തിലെ ഓഫ് സീസൺ എന്നു വിശേഷിപ്പിക്കാനാവില്ലെന്നു കരൺ ചൂണ്ടിക്കാട്ടി. മൺസൂൺ എത്തുന്നതോടെ കേരളത്തിലേക്കും ബംഗലുരുവിലേക്കുമുളള ടൂറിസ്റ്റുകളുടെ ഒഴുക്കു വർധിക്കും. ഈ മേഖലയിൽ പ്രതിവർഷം 25 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് കരൺ ആനന്ദ് പറഞ്ഞു.