വിഎഫ്എസ് ഗ്ലോബൽ പത്തുകോടി പ്രോസസിംഗ് പൂർത്തിയാക്കി

Posted on: June 14, 2015

VFS-Global-Visa-Applicatio-

കൊച്ചി : വിസ പ്രോസസിംഗ് ഔട്ട് സോഴ്‌സിംഗ് കമ്പനിയായ വിഎഫ്എസ് ഗ്ലോബൽ 14 വർഷത്തെ പ്രവർത്തനത്തിൽ 10 കോടി അപേക്ഷകളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാഴികക്കല്ലിട്ടു. 2001-ൽ പ്രവർത്തനം തുടങ്ങിയ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ ഒരു മുഹൂർത്തമാണിതെന്നു വിഎഫ്‌സ് ഗ്ലോബൽ സിഇഒ സുബിൻ കർക്കാരിയ പറഞ്ഞു. ഉയർന്ന, ഗുണമേന്മയുളള സേവനങ്ങൾ നല്കുന്നതിനുളള തങ്ങളുടെ പ്രതിബദ്ധതയ്ക്കുളള തെളിവുകൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെ വിവിധ ഗവണ്മെന്റുകൾ, നയതന്ത്ര മിഷനുകൾ തുടങ്ങിയവയ്ക്കായി ഔട്ട്‌സോഴ്‌സിംഗ്, ടെക്‌നോളജി സേവനങ്ങളാണ് കമ്പനി നല്കുന്നത്. ഗവണ്മെന്റുകൾക്കു വേണ്ടി വിസ പ്രോസസിംഗ് നടത്തുന്നതിനു പുറമേ സിറ്റിസൺ ആൻഡ് ഐഡന്റിറ്റി മാനേജ്‌മെന്റ്, ബോർഡർ മാനേജ്‌മെന്റ് സർവീസ് തുടങ്ങിയ സേവനങ്ങളും കമ്പനി നല്കിവരുന്നു. ലോക്കേഷൻ ഇൻഡിപെൻഡന്റ് ഡോക്കുമെന്റ് പ്രോസസിംഗ് സൊലൂഷൻ, മൊബൈൽ ആപ്ലിക്കേഷൻ, വീഡിയകോൺഫറൻസിംഗ് സൊലൂഷൻ തുടങ്ങിയവയും കമ്പനി നല്കുന്നു.

ലോകത്തെ 45 ഗവണ്മെന്റുകൾ കമ്പനിയുടെ സേവനം ഉപയോഗിക്കുന്നു. 120 രാജ്യങ്ങളിലായി 1600 ആപ്ലിക്കേഷൻ സെന്ററുകൾ കമ്പനിക്കുണ്ട്. കമ്പനിക്കു മികച്ച മാനേജ്‌മെന്റ് ഗുണമേന്മയ്ക്കുളള വിവിധ ഐഎസ്ഒ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.