വിവാന്ത ബൈ താജ് മലബാറിൽ ഗ്ലോബൽ വെൽനെസ് ഡേ ആഘോഷം

Posted on: June 10, 2015

Taj-Malabar-Infinity-Pool-b

കൊച്ചി : കൊച്ചി വിവാന്ത ബൈ താജ് മലബാറിൽ ജൂൺ 13 ന് ഗ്ലോബൽ വെൽനെസ് ഡേ ആഘോഷിക്കുന്നു. എല്ലാ വർഷവും ജൂൺ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് ഗ്ലോബൽ വെൽനെസ് ഡേയായി ആചരിക്കുന്നത്.

ഗ്ലോബൽ വെൽനെസ് ഡേയുടെ ഭാഗമായി വിവാന്ത ബൈ താജ് മലബാറിന്റെ രാജ വർമ്മ ഹാളിൽ വൈകുന്നേരം നാല് മണിക്ക് സെമിനാറും തുടർന്ന് ഡോ. ഉഷ കിരണിന്റെ നേതൃത്വത്തിൽ യോഗ, പ്രാണായാമം, ഹെയർ കെയർ, മസാജ്, ബോഡി ആൻഡ് ഡയറ്റ് അനാലിസിസ് എന്നിവയെ പറ്റിയുള്ള ലഘു പ്രഭാഷണങ്ങളും ഉണ്ടാകും.

യോഗ, ആയുർവേദം, സൗന്ദര്യ ചികിത്സകൾ എന്നിവയിലൂടെ എങ്ങനെ നമ്മുടെ മനസിനെയും ശരീരത്തെയും ആത്മാവിനെയും ആരോഗ്യത്തോടെ സംരക്ഷിക്കാനാകും എന്ന വിഷയത്തിൽ ജീവ സ്പായിലെ വിദഗ്ദ്ധർ സംസാരിക്കും. ഗ്ലോബൽ വെൽനെസ് ഡേയുടെ ഭാഗമായി വിവാന്ത ബൈ താജ് മലബാറിൽ ജൂൺ 13, 14 തീയതികളിൽ പ്രത്യേക നിരക്കിൽ മുറികളും ലഭ്യമാണ്.

നികുതികളുൾപ്പെടെ 9999 രൂപയ്ക്ക് സുപ്പീരിയർ ചാം ഡബിൾ റൂമും 11,111 രൂപയ്ക്ക് സീ-വ്യൂ സുപ്പീരിയർ ചാം ഡബിൾ റൂമും ലഭിക്കും. വിവാന്തയുടെ പെപ്പർ റെസ്റ്റോറന്റിൽ നിന്ന് കോംപ്ലിമെന്ററി ബ്രേക്ക് ഫാസ്റ്റ്, ഡിന്നർ എന്നിവയും ഇൻഫിനിറ്റി പൂൾ, ജിം എന്നിവ സൗജന്യമായി ഉപയോഗിക്കാനും കഴിയും. കൂടാതെ എല്ലാ സ്പാ ട്രീറ്റ്‌മെന്റുകളിലും 30 ശതമാനം ഡിസ്‌ക്കൗണ്ടും ലഭിക്കും.

ഗ്ലോബൽ വെൽനെസ് ഡേയുടെ ഭാഗമായി വിവാന്ത ബൈ താജ് മലബാറിലെ പ്രശസ്തമായ ജീവ സ്പായിൽ കോംപ്ലിമെന്ററി യോഗ, പ്രാണയാമം, മെഡിറ്റേഷൻ സെഷനുകൾ ടാജ് വിവാന്ത സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഈ സെഷനെ തുടർന്ന് ജീവ സ്പായിലെ വിദഗ്ദ്ധർ നേതൃത്വം നൽകുന്ന മസാജ് വർക്ക്‌ഷോപ്പും സംഘടിപ്പിച്ചിട്ടുണ്ട്.