ജർമ്മനിയിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളിൽ വളർച്ച

Posted on: May 17, 2015

GNTO-Traditions-and-Customs

ന്യൂഡൽഹി : ജർമ്മനിയിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ 6-7 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ, ജർമ്മൻ നാഷണൽ ടൂറിസ്റ്റ് ഓഫീസ് ഡയറക്ടർ (സെയിൽസ് & മാർക്കറ്റിംഗ്) റോമിറ്റ് തിയോഫിലസ് പറഞ്ഞു.ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട യൂറോപ്യൻ ഡെസ്റ്റിനേഷനുകളിലൊന്നാണ് ജർമ്മനി. ജർമ്മനി – പാരമ്പര്യവും ആചാരങ്ങളും എന്നതാണ് 2015 ലെ ടൂറിസം പ്രചാരണപരിപാടികളുടെ തീം എന്നും അദ്ദേഹം പറഞ്ഞു.

2013 ൽ 1087 ദശലക്ഷവും 2014 ൽ 1138 ദശലക്ഷവും രാജ്യാന്തര സന്ദർശകർ ജർമ്മനിയിൽ എത്തി.ഇതൊരു റെക്കോർഡ് ആണ്. രാജ്യത്തിന്റെസാമ്പത്തിക വളർച്ചയെ തുടർന്ന് ഉയരുന്ന ജീവിതനിലവാരം 50 ദശലക്ഷം ഇന്ത്യക്കാർ 2020 ൽ വിദേശയാത്രയ്ക്ക് പ്രേരിപ്പിക്കുമെന്ന് കരുതുന്നതായി റോമിറ്റ് തിയോഫിലസ് ചൂണ്ടിക്കാട്ടി.