ടാബ് ആക്ടീവ്

Posted on: March 6, 2015

Samsung-galaxy-tab-active-b

സാംസംഗിന്റെ എന്റർപ്രൈസ് ഉപയോഗത്തിനായുള്ള ആദ്യ ടാബ് ഗാലക്‌സി ടാബ് ആക്ടീവ് ഇന്ത്യൻ വിപണിയിലെത്തി. സമകാലിക ബിസിനസ് ആവശ്യങ്ങൾക്ക് അനുയോജ്യമായ എല്ലാ സവിശേഷതകളും ഉൾക്കൊള്ളിച്ചാണ് ആക്ടീവ് രൂപകൽപന ചെയ്തിരിക്കുന്നത്.

9.75 മിമീ കനമുള്ള, ഭാരം കുറഞ്ഞ ഈ മോഡൽ റീപ്ലേസ് ചെയ്യാവുന്ന ബാറ്ററിയുമായാ ണ് എത്തുന്നത്. പ്രകാശമേറിയ ബാഹ്യസാഹചര്യങ്ങളിൽ പോലും ടാബിലെ ഉള്ളടക്കം വ്യക്തമായി കാണാൻ സഹായിക്കുന്ന ടച്ച് സ്‌ക്രീൻ 12 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് ആക്ടീവിനുള്ളത്. 1.2 ഗിഗാഹെർട്‌സ് പ്രോസസർ കരുത്തേകുന്ന ഈ മോഡലിന് 1.5 ജി ബി റാം ശേഷിയുമുണ്ട്.

ഐപി 67 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ, മൈക്രോ യുഎസ്ബി പോർട്ട് എന്നിവയുള്ള ഈ മോഡലിന് ഒപ്പം സുരക്ഷിത കവചവുമുണ്ട്. 1.2 മീറ്റർ ഉയരത്തിൽ നിന്നുള്ള വീഴ്ചകളിൽ നിന്ന് പോലും ടാബിനെ സംരക്ഷിക്കാൻ ഈ കവചം സഹായിക്കുന്നു. 10 മണിക്കൂർ വരെ ബാക്ക് അപ് നൽകുന്ന 4450 എംഎഎച്ച് ബാറ്ററി, 3.1 എംപി പിൻ കാമറ, 1.2 എംപി മുൻ കാമറ എൽഇഡി ഫ്‌ളാഷ് സവിശേഷതകളുമുണ്ട്.