സോണി ഓട്ടോ ഫോക്കസ് മിറര്‍ലെസ് ക്യാമറ

Posted on: February 11, 2019

കൊച്ചി : സോണിയുടെ ഇ-മൗണ്ട് മിറര്‍ലെസ് ക്യാമറ ശ്രേണിയില്‍, പുതിയ മോഡലായ 06400 ക്യാമറ വിപണിയില്‍ എത്തി. ഏറ്റവും വേഗതയേറിയ 0.02 സെക്കന്റിന്റെ ഓട്ടോ ഫോക്കസ്, റിയല്‍ ടൈം ട്രാക്കിംഗ് എന്നിവ പുതിയ ക്യാമറയെ വ്യത്യസ്തമാക്കുന്നു,

ബയോണ്‍സ് എക്‌സ് ഇമേജ് പ്രോസസിംഗ് എഞ്ചിന്‍, 4 കെ വീഡിയോ റെക്കോഡിംഗ്, 180 ഡിഗ്രിയില്‍ പൂര്‍ണ്ണമായും തിരിക്കാന്‍ കഴിയുന്ന എല്‍ സി ഡി ടച്ച് സ്‌ക്രീന്‍, എന്നിവയാണ് മറ്റ് സവിശേഷതകള്‍. 24.2 എംഡി എപി എസ്-സി വലുപ്പമുള്ള ഇമേജ് സെന്‍സര്‍, ചിത്രങ്ങള്‍ക്ക് മികവും കളര്‍ റിപ്രൊഡക്ഷനും ലഭ്യമാക്കുന്ന ബയോണ്‍സ് എക്‌സ് പ്രോസസര്‍ എന്നിവയും ശ്രദ്ധേയമാണ്.

24.2 എം പിയാണ് റസലൂഷന്‍. ആദ്യമായി എച്ച് എല്‍ ജി പിക്ചര്‍ പ്രൊഫൈല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും പുതിയ ക്യാമറയിലാണ്. ടൈം-ലാപ്‌സ് വീഡിയോകള്‍ക്കായി, ബില്‍റ്റ്-ഇന്‍-ഇന്റര്‍വെല്‍ റെക്കോഡിംഗ് ഉണ്ട്. ഒരു സെക്കന്‍ഡിനും 60 സെക്കഡിനും ഇടയ്ക്ക് ഇത് ക്രമീകരിക്കാം.

06400 ക്യാമറ (ബോഡി)യുടെ വില 75,990 രൂപയും എസ് ഇ എല്‍ പി 1650 ലെന്‍സോടു കൂടിയ 06400 ക്യാമറയുടെ വില 85990 രൂപയും, എസ് ഇ എല്‍ 18135 ലെന്‍സുള്ളതിന് 109,990 രൂപയുമാണ് വില.

TAGS: Sony A6400 |