ഹുവാവേ Y 9

Posted on: January 12, 2019

ഹുവാവേ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ഹുവാവേ Y 9 അവതരിപ്പിച്ചു. 15,990 രൂപയാണ് വില. പ്രീമിയം ഗുണമേന്മയിലും, ഉന്നതമായ അനുഭവത്തിലും ശ്രദ്ധയൂന്നുന്ന ഹുവാവേയുടെ എന്‍ട്രി ലെവല്‍ ഫ്‌ലാഗ് ഷിപ്പ് ഫോണായ Y9 2019 6.5′ സ്‌ക്രീന്‍, 3 D കര്‍വ്ഡ് ഡിസൈന്‍, കരുത്തുറ്റ ബാറ്ററി, നവീനമായ ക്വാഡ് ക്യാമറ, ഉയര്‍ന്ന ഈടുനില്‍പ്പ് ഉറപ്പു വരുത്തുന്ന ഫ്‌ലാഗ്ഷിപ്പ്-ലെവലിലുള്ള വൈദഗ്ദ്യം എന്നീ സവിശേഷതകള്‍ ഉള്ളതാണ്

ഹുവാവേ Y 9 6.5 നോച്ച്ഡ് ഫുള്‍വ്യു ഡിസ്‌പ്ലേ ഉള്ളതാണ്. ഇത് ഉയര്‍ന്ന സ്‌ക്രീന്‍ ടു ബോഡി അനുപാതം ലഭ്യമാക്കും. 16.70 മില്യണ്‍ കളര്‍ ഐപിഎസ് എല്‍സിഡിയും, 1500:1 കോണ്‍ട്രാസ്റ്റ് അനുപാതവും, 2340*1080 റെസലൂഷനും, 397 പിപിഐയും ഉള്ളതാണ് Y 9 2019. 3 D കര്‍വ്ഡ് ഡിസൈനില്‍ ഡിസ്‌പ്ലേ വേറിട്ട് നില്‍ക്കുന്നത് ഉപയോക്താക്കള്‍ക്ക് വിശാലമായ കാഴ്ച നല്‍കുകയും, തികഞ്ഞ നിയന്ത്രണം ലഭ്യമാക്കുകയും ചെയ്യും. ഇത് ഐ കംഫോര്‍ട്ട് മോഡിനെയും പിന്തുണയ്ക്കുന്നു. ഐ കംഫോര്‍ട്ട് മോഡില്‍ അനുയോജ്യമായ കളര്‍ ടെംപറേച്ചര്‍ കോണ്‍ഫിഗുറേഷനും കോണ്‍ട്രാസ്റ്റ് നിയന്ത്രണവും വഴി ഇ-ബുക്ക് വായിക്കുന്ന ഉപയോക്താക്കള്‍ക്ക് കണ്ണിന് കുറഞ്ഞ ആയാസമേ ഉണ്ടാകുകയുള്ളൂ.

ഹുവാവേ Y 9 2019 ഒരു വലിയ 4000 mAh ബാറ്ററി ഉള്ളതാണ്. ഉയര്‍ന്ന പ്രകടനമുള്ള 12എന്‍.എം കിരിന്‍ 710 ചിപ്‌സെറ്റ് മികച്ച ഊര്‍ജ്ജോപയോഗം ലഭ്യമാക്കും. ഹുവാവേ Y 9 2019 സമഗ്രമായ ഊര്‍ജ്ജ സംരക്ഷണ സാങ്കേതികവിദ്യ വഴി സ്മാര്‍ട്ടായ ഊര്‍ജ്ജോപയോഗ ഒപ്ടിമൈസേഷനെ പിന്തുണയ്ക്കുന്നു. വണ്‍-ടച്ച് ബാറ്ററി ഒപ്ടിമൈസേഷനും, സജീവമല്ലാത്ത പ്രോഗ്രാമുകളുടെ ഒഴിവാക്കലും വഴി സ്റ്റാന്‍ഡ്‌ബൈ സമയം ഏറെ ദിവസങ്ങളിലേക്ക് വര്‍ദ്ധിപ്പിക്കും. ഹുവാവേയുടെ Y 9 കറുപ്പ്, നീല നിറങ്ങളില്‍ ലഭ്യമാണ്.

ഹുവാവേ Y 9 2019 മുന്നിലും പിന്നിലുമായി ഇരട്ട ക്യാമറകള്‍ ഉള്ളതാണ്. ഇവ ഹാര്‍ഡ്‌വെയര്‍ തലത്തിലുള്ള ബോക്കെ ഇഫക്ട് നല്‍കുന്നതും, എഐ ഇന്റലിജന്റ് സെനാരിയോ ഐഡന്റിഫിക്കേഷനും ഒപ്ടിമൈസേഷന്‍ പിന്തുണയ്ക്കുകയും ചെയ്യുന്നതാണ്. 16എംപി+2എംപി ഫ്രണ്ട് ഡ്യുവല്‍ ക്യാമറയും, 13എംപി+2എംപി റിയര്‍ ഡ്യുവല്‍ ക്യാമറയും ഇതിലുണ്ട്.
ഹുവാവെ Y9 2019-ല്‍ എഐ സ്റ്റെബിലൈസേഷനും, ഹാന്‍ഡ്-ഹെല്‍ഡ് നൈറ്റ് മോഡും 6 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള എക്‌സ്‌പോഷര്‍ വഴി, എല്ലാ വിശദാംശങ്ങളും ഒപ്പിയെടുക്കാനും, വെളിച്ചം കുറഞ്ഞ അന്തരീക്ഷത്തില്‍ വെളിച്ചം ക്രമീകരിക്കാനും സാധിക്കും.

ഹുവാവേ Y 9 – ല്‍ ഫിംഗര്‍പ്രിന്റ് 4.0 ഐഡന്റിഫിക്കേഷന്‍ ടെക്‌നോളജി, വിപുലമായ സ്റ്റോറേജ്, മുതിര്‍ന്ന ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള സിംപിള്‍ മോഡ് എന്നിവ കൂടുതല്‍ സൗകര്യപ്രദവും സ്മാര്‍ട്ടുമായ ജീവിതശൈലി ലഭ്യമാക്കും. ഹുവാവേ Y 9  ടോക്ക് ഈസി ഫംഗ്ഷനെ പിന്തുണയ്ക്കുന്നു. ഹുവാവേ Y 9 2019 Amazon.in-ല്‍ 2019 ജനുവരി 15-ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ ലഭ്യമാകും. ഫോണ്‍ പരിമിത കാലത്തേക്ക് ബണ്ടില്‍ ഓഫര്‍ സഹിതം Amazon.in-ല്‍ ലഭ്യമാണ്. ഇതില്‍ 2,990 രൂപ വിലയുള്ള ബോട്ട് റോക്കേഴ്‌സ് 255 സ്‌പോര്‍ട്‌സ് ബ്ലൂടൂത്ത് ഹാന്‍ഡ്‌സ് ഫ്രീ സൗജന്യമായി ലഭിക്കും.

TAGS: Huawei Y9 |