ലാവ ക്രിസ്മസ് – പുതുവത്സര ഓഫര്‍

Posted on: December 19, 2018

കൊച്ചി : സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചുകൊണ്ട് ക്രിസ്മസ്-പുതുവത്‌സര ആഘോഷത്തിനായി ലാവ ഒരുങ്ങുന്നു. ലാവയുടെ ഇസഡ് 50, ഇസഡ് 60, ഇസഡ് 61 (1ജിബി-2ജിബി), ഇസഡ്81 (2ജിബി-3ജിബി), ഇസഡ്91 (3ജിബി) തുടങ്ങിയവയ്‌ക്കെല്ലാം ഓഫറുണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 200 രൂപ മുതല്‍ 2000 രൂപ വരെ ഇളവുകള്‍ ലഭിക്കും.

പോക്കറ്റിന് ഇണങ്ങുന്ന വിധം നൂതന സാങ്കേതിക വിദ്യകള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതില്‍ ലാവ എന്നും ശ്രദ്ധിക്കുന്നുവെന്നും ഈ ഉല്‍സവ സീസണ്‍ മുന്നില്‍ കണ്ടാണ് ഏറെ പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും സുന്ദരമായ രൂപകല്പനയോടു കൂടിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒട്ടേറെ സവിശേഷതകളുണ്ടെന്നും ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് പ്രൊഡക്റ്റ് ഹെഡ് തേജീന്ദര്‍ സിംഗ് പറഞ്ഞു.

ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫ്, ആവശ്യമായ സ്റ്റോറേജ് സ്‌പേസ്, മുഖം തിരിച്ചറിയല്‍, വിരലടയാള സെന്‍സര്‍, മികച്ച കാമറ എന്നിങ്ങനെ നീളുന്നു സവിശേഷതകള്‍. ഉപഭോക്താക്കള്‍ക്ക് സന്തോഷം പകരാനായി വാങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ സ്‌ക്രീന്‍ കേടുപാടു സംഭവിച്ചാല്‍ വണ്‍ ടൈം സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ലാവ നല്‍കുന്നുണ്ട്.

TAGS: Lava | Lava Offer |