പുത്തന്‍ നിറങ്ങളില്‍ സാംസംഗ് ഗാലക്‌സി നോട്ട്9, എസ്9 പ്ലസ്

Posted on: December 7, 2018

കൊച്ചി : സാംസംഗ് ഗാലക്‌സി നോട്ട്9 ലിമിറ്റഡ് എഡിഷനില്‍ ആല്‍പൈന്‍ വൈറ്റ് നിറവും ഗാലക്‌സി എസ്9 പ്ലസില്‍ ഡ്യൂവല്‍ ടോണ്‍ റേഡിയന്റ് പോളാരിസ് ബ്ലൂ നിറവും അവതരിപ്പിച്ചു. പുതിയ നിറങ്ങള്‍ അവതരിപ്പിച്ചതോടെ ഗാലക്‌സി നോട്ട്9 ഓഷ്യന്‍ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, മെറ്റാലിക് കോപ്പര്‍, ലാവണ്ടര്‍ പര്‍പ്പിള്‍ എന്നിവയടക്കം അഞ്ചു നിറങ്ങളില്‍ ലഭ്യമാകും. ഗാലക്‌സി എസ്9 പ്ലസ് മിഡ്‌നൈറ്റ് ബ്ലാക്ക്, കോറല്‍ ബ്ലൂ, ലൈലാക് പര്‍പ്പിള്‍, സണ്‍റൈസ് ഗോള്‍ഡ്, ബര്‍ഗണ്ടി റെഡ് എന്നിവയ്ക്കു പുറമേയാണ് പുതിയ പോളാറീസ് ബ്ലൂവിലും അവതരിപ്പിച്ചിരിക്കുന്നത്.

തങ്ങളുടെ അഭിരുചികള്‍ക്കനുസൃതമായി മുന്നോട്ടു പോകാനാണ് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നതെന്നും അതില്‍ നിറം ഏറെ പ്രസക്തമാണെന്നും പുതിയ നിറങ്ങളിലെ എഡിഷനുകള്‍ അവതരിപ്പിച്ചതിനെക്കുറിച്ചു പ്രതികരിക്കവെ സാംസംഗ് ഇന്ത്യയുടെ മൊബൈല്‍ ബിസിനസ് ജനറല്‍ മാനേജര്‍ ആദിത്യ ബബ്ബര്‍ ചൂണ്ടിക്കാട്ടി.

ഗാലക്‌സി നോട്ട്9 ആല്‍പൈന്‍ വൈറ്റ് എഡിഷന്റെ 128ജി.ബി. 67,900 രൂപയ്ക്കും ഗാലക്‌സി എസ്9 പ്ലസ് പൊളാറീസ് ബ്ലൂ 64ജിബി. 64,900 രൂപയ്ക്കുമാണ് ലഭ്യമാക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ ചാനലുകളില്‍ ലഭ്യമാക്കിയിട്ടുള്ള ഇവ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ഡിസംബര്‍ പത്തു മുതലാവും ലഭിക്കുക.