ഓണര്‍ 8 സി

Posted on: November 26, 2018

മുംബൈ : ഓണര്‍ 8 സി ഈയാഴ്ച ഇന്ത്യന്‍ വിപണിയിലെത്തും. 7 സിയുടെ പിന്തുടര്‍ച്ചക്കാരനായി എത്തുന്ന ഫോണ്‍ പ്രമുഖ ഇ – കൊമേഴ്‌സ് സൈറ്റ് മുഖേനയാകും ഉപഭോക്താക്കളിലേക്കെത്തുക. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഓണര്‍ 7 സി പുറത്തിറക്കിയതിനു പിന്നാലെയാണ് പുതിയ സ്മാര്‍ട്ട് ഫോണുമായി ഹ്വാവി എത്തുന്നത്. നേരത്തെ തന്നെ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചതാണ് 8 സി.

നാല് ജി ബി റാമും 32 ജി ബി യും, 64 ജി ബി ഓണ്‍ബോര്‍ഡ് മെമ്മറിയുള്ള ഫോണുകളാണ് ചൈനീസ് വിപണിയില്‍ ലഭ്യമായിട്ടുള്ളത്. ഇതേ പതിപ്പുകള്‍ തന്നെയാകും ഇന്ത്യന്‍ വിപണിയിലും ലഭ്യമാവുകയെന്നാണ് സൂചന. അറോറ ബ്ലൂ, പ്ലാറ്റിനം ഗോള്‍ഡ്, മാജിക് നൈറ്റ് ബ്ലാക്ക്, നെബുല പര്‍പ്പിള്‍ നിറങ്ങളിലായിരിക്കും ഫോണ്‍ ലഭിക്കുക.

ഓണര്‍ 8 സിയില്‍ രണ്ട് നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാനാവും. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം. 6.26 ഇഞ്ച് എച്ച് ഡി പ്ലസ് ടി എഫ് ടി ഐ പി എസ് എല്‍ സി ഡി ഡിസ്‌പ്ലെയുണ്ടാകും. ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 626 പ്രോസസറുണ്ടാകും. 256 ജി ബി വരെയുള്ള മൈക്രോ എസ് ഡി കാര്‍ഡുകള്‍ ഉപയോഗിക്കാനാകും. പിന്‍ഭാഗത്ത് ഇരട്ട ക്യാമറ സംവിധാനമുള്ള ഫോണാണിത്. 13 മെഗാപിക്‌സലിന്റെ പ്രാഥമിക സെന്‍സറും രണ്ട് മെഗാപിക്‌സലിന്റെ രണ്ടാം സെന്‍സറുമുണ്ടാകും. മുന്‍ ഭാഗത്ത് എട്ട് മെഗാ പിക്‌സലിന്റെ ക്യാമറയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 10 വാട്ട് ചാര്‍ജിംഗ് പിന്തുണക്കുന്ന 400 എം എ എച്ച് ബാറ്ററിയാണ് ഓണര്‍ 8സിയില്‍ ഉണ്ടാവുക. വൈഫൈ, ജി പി എസ്, ബ്ലൂടൂത്ത്, മൈക്രോ യു എസ് ബി, ത്രീ ജി, 4 ജി തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളുണ്ട്. ഫെയ്‌സ് അണ്‍ലോക്ക്, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, കോംപസ്, മാഗ്നോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ തുടങ്ങിയ സെന്‍സറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

TAGS: Honor 8 C | Huwawei |