സാംസംഗ് ഗാലക്‌സി എ 9

Posted on: November 21, 2018

കൊച്ചി : ആദ്യ റിയര്‍ ക്വാഡ് ക്യാമറയുമായുള്ള സ്മാര്‍ട്ട് ഫോണായ സാംസംഗിന്റെ ഗാലക്‌സി എ 9 പുറത്തിറക്കി. കൂടുതല്‍ വിസ്തീര്‍ണമുള്ള 6.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയും ഡോള്‍ബി അറ്റ്‌മോസ് സറൗണ്ട് ശബ്ദവും ഉള്‍പ്പെടെയുള്ള അത്യാകര്‍ഷണങ്ങളുമായാണ് ഗാലക്‌സി എ9 എത്തുന്നത്.

6 ജി ബി പതിപ്പിന് 36,990 രൂപയും 8 ജി.ബി. പതിപ്പിന് 39,990 രൂപയുമാണ് വില. ഒക്ടാടോബര്‍ സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസ്സര്‍, അതിവേഗ ചാര്‍ജിംഗ് ശേഷിയുള്ള വലിയ 3800 എം.എ.എച്ച്. ബാറ്ററി എന്നിവയെല്ലാം ഉപഭോക്താക്കള്‍ക്കാവശ്യമായ അതിവേഗ പ്രകടനം ലഭ്യമാക്കുന്നതിനു പിന്തുണയും നല്‍കും.

ദൂരെ നിന്നു പോലും വളരെ വ്യക്തവും വിശദവുമായ ചിത്രങ്ങളെടുക്കുവാന്‍ സഹായിക്കുന്ന 2 എക്‌സ് ഓപ്റ്റിക്കല്‍ സൂമിനു സഹായിക്കുന്ന ടെലി ഫോട്ടോ ലെന്‍സുകളാണ് എ9 ന്റെ ക്യാമറയ്ക്കുള്ളത്. ഏതു സന്ദര്‍ഭത്തിലും മാക്രോ ഫോട്ടോഗ്രാഫിയും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയും ഇതിലൂടെ സാധ്യമാകും. തെളിഞ്ഞതും മങ്ങിയതുമായ സാഹചര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയോടെ തിളക്കമുള്ള ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നതാണ് ഇതിന്റെ 24 എം.പി. പ്രധാന ലെന്‍സ്.

പ്രൊഫഷണല്‍ രീതിയിലുള്ള ചിത്രങ്ങള്‍ക്കു സഹായകമായ രീതിയില്‍ ചിത്രങ്ങളുടെ ഡെപ്ത്ത് സ്വയം ക്രമീകരിക്കുവാനും ഇതിന്റെ ലെന്‍സുകളിലൂടെ കഴിയും. മുഴുവന്‍ രംഗവും ചിത്രീകരിക്കാവുന്ന അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയാണ് ഗാലക്‌സി എ 9 ന്റെ മറ്റൊരു സവിശേഷത. 19 വിധത്തിലുള്ള പശ്ചാത്തലങ്ങള്‍ സ്വയം കണ്ടെത്തി ക്രമീകരണങ്ങള്‍ വരുത്താനും കളര്‍ സെറ്റിംഗുകള്‍ പ്രയോജനപ്പെടുത്താനും ഇതിനു സാധിക്കും. സ്റ്റുഡിയോ ഗുണമേന്മയുള്ള സെല്‍ഫികള്‍ എടുക്കാന്‍ പര്യാപ്തമായവയാണ് ഇതിന്റെ 24 എം.പി. സെല്‍ഫി ക്യാമറ.

നവംബര്‍ 28ന് ഓഫ്‌ലൈന്‍ ഓണ്‍ലൈന്‍ രീതികളില്‍ വിപണിയിലെത്തുന്ന ഗാലക്‌സി എ9 ഇപ്പോള്‍ പ്രീ ബുക്കിംഗ് നടത്താനുള്ള അവസരം ലഭ്യമാണ്. ക്യാഷ് ബാക്ക് ഉള്‍പ്പെടെയുള്ള നിരവധി ആനുകൂല്യങ്ങളും ഗാലക്‌സി എ9 വാങ്ങുമ്പോള്‍ ലഭ്യമാണ്.