പാലിലെ മായം കണ്ടെത്താന്‍ സ്മാര്‍ട്ട് ഫോണ്‍

Posted on: November 21, 2018

ന്യൂഡല്‍ഹി : പാലിലെ മായം കണ്ടെത്താന്‍ സ്മാര്‍ട് ഫോണ്‍ സംവിധാനവുമായി ഹൈദരാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗവേഷകര്‍. പാലില്‍ മുക്കുമ്പോള്‍ നിറം മാറുന്ന തരത്തിലുള്ള പേപ്പറുകളാണ് സംവിധാനത്തിന്റെ പ്രധാന ഭാഗം.

മൊബൈല്‍ ഫോണ്‍ ക്യാമറയിലെ ചിത്രങ്ങളിലൂടെ പേപ്പറിന്റെ നിറംമാറ്റം തിരിച്ചറിഞ്ഞ് മായമുണ്ടോയെന്നു മനസ്സിലാക്കാന്‍ സംവിധാനത്തിലെ സോഫ്റ്റുവെയറിനു കഴിയും.

99ശതമാനത്തിലധികം കൃത്യത ഇതിനുണ്ടെന്ന് ഗവേഷണത്തിനു നേതൃത്വം വഹിച്ച പ്രഫസര്‍ ശിവ ഗോവിന്ദ് സിംഗ് പറഞ്ഞു.