സാംസംഗ്‌ ഡാറ്റാ സെന്റര്‍ എസ്എസ്ഡി ലൈന്‍അപ്പ്

Posted on: November 16, 2018

കൊച്ചി : സാംസംഗ് ഡാറ്റാ സെന്റര്‍ സോളിഡ്-സ്റ്റേറ്റ് ഡ്രൈവ് (എസ്എസ്ഡി) ലൈന്‍അപ്പ് പുറത്തിറക്കി. ഉയര്‍ന്ന നിലവാരത്തിലുള്ള കമ്പ്യൂട്ടിംഗ് സ്റ്റോറേജില്‍ നിലവിലുള്ളതും ഭാവിയിലെ പ്രവണതകളും പരിഹരിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് പുതിയ പോര്‍ട്ട്‌ഫോളിയോ.

പരമ്പരാഗത സ്റ്റോറേജ് സിസ്റ്റങ്ങളെ അപേക്ഷിച്ച് സാംസങിന്റെ പുതിയ എസ്എസ്ഡി പോര്‍ട്ട്‌ഫോളിയോ കാര്യക്ഷമത ഉയര്‍ത്തും, അതോടൊപ്പം കുറച്ച് സെര്‍വറുകള്‍ കുറഞ്ഞ ചെലവ് (ടിസിഐ) കുറഞ്ഞ സെര്‍വറുകള്‍, കുറഞ്ഞ വൈദ്യുതി, കൂളിംഗ് എന്നിവ മതിയാകും. ലേറ്റന്‍സിയും, ഡാറ്റ വൈകല്‍ കുറയ്ക്കുകയും ചെയ്തുകൊണ്ട് പുതിയ ലൈനപ്പ് എസ്.എം.ബി.സുകളുടെ മെച്ചപ്പെട്ട ഗുണനിലവാരം നല്‍കുന്നു. 5 വര്‍ഷത്തെ പരിമിത വാറണ്ടിയോടെ, മുഴുവന്‍ ശ്രേണിയും 24/7 പ്രവര്‍ത്തനത്തിന് മെച്ചപ്പെട്ട വിശ്വാസ്യതയും നല്‍കുന്നു.

സാംസംഗ് പുതിയ ഡാറ്റാ സെന്റര്‍ എസ്എസ്ഡി സംവിധാനം നൂതന സാംസംഗ് എസ്എസ്ഡി ടൂള്‍കിറ്റോടൊപ്പം സംയോജിപ്പിച്ചിരിക്കുന്നു. ഫേംവെയര്‍ അപ്‌ഡേറ്റുകള്‍, ഡാറ്റാ എസ്സര്‍, ഓവര്‍-പ്രൊവിഷനിങ് സെറ്റപ്പ്, ഡിസ്‌ക് സ്റ്റാറ്റസ് വിവരം എന്നിവയും ഇതിലുണ്ട്.

ഈ പുതിയ ലൈനപ്പിന്റെ വില 9599 രൂപ മുതല്‍ 2,01,229 രൂപ വരെയാണ്. ഇത് മുന്‍നിര ചില്ലറ വില്പനശാലകളില്‍ ലഭ്യമാണ്.

TAGS: Samsung |