സാംസംഗ് ഗാലക്‌സി ടാബ് എസ് 4

Posted on: October 20, 2018

കൊച്ചി : സാംസംഗ് ഫ്‌ളാഗ്ഷിപ്പ് ടാബ്‌ലറ്റായ ഗാലക്‌സി ടാബ് എസ് 4 അവതരിപ്പിച്ചു. പുതിയ ടൂ ഇന്‍ വണ്‍ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റില്‍ സാംസംഗ് ഡെക്‌സ്, എസ് പെന്‍ എന്നിവ കൂടി ഉള്‍പ്പെടുത്തി എവിടെ എപ്പോള്‍ വേണമെങ്കിലും എന്തു ദൗത്യവും നിര്‍വഹിക്കാവുന്ന ഉപകരണമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ എസ് പെന്നും സാംസംഗ് ഡെക്‌സും ഗാലക്‌സി ടാബ് എസ് 4ന്റെ ദൗത്യ നിര്‍വ്വഹണം കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സഹായിക്കുന്നു. മിനുക്കിയെടുത്ത ആധുനിക രൂപകല്‍പ്പന, ആകര്‍ഷകമായ ഡിസ്‌പ്ലേ, നാലു സ്പീക്കറുകള്‍, കൂടുതല്‍ വിനോദ ഫീച്ചറുകള്‍ എന്നിവ സംയോജിപ്പിച്ച് സാംസംഗ് ഗാലക്‌സി ടാബ് എസ് 4 നെ കൂടുതല്‍ ഫലപ്രദവും വിനോദപ്രദവുമാക്കുന്നു.

സാംസംഗിന്റെ ഫ്‌ളാഗ്ഷിപ്പ് ടാബ്‌ലറ്റായ ഗാലക്‌സി ടാബ് എസ് 4ന്റെ അവതരണം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഗാലക്‌സി ടാബ് എസ് 4 ലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായ ഒരു പ്രീമിയം ടാബ്‌ലറ്റാണ് അവതരിപ്പിക്കുന്നതെന്നും സാംസംഗ് ഡെക്‌സ്, എസ് പെന്‍ എന്നിവയുടെ സംയോജനത്തോടെ കൊണ്ടു നടക്കാവുന്നതും എന്നാല്‍ പിസിയുടെ കരുത്തുമുള്ള ഒരു ഉപകരണമാണ് നല്‍കുന്നതെന്നും സാംസംഗ് ഇന്ത്യ മൊബൈല്‍ ബിസിനസ് ജനറല്‍ മാനേജര്‍ ആദിത്യ ബബ്ബര്‍ പറഞ്ഞു.

സാംസംഗ് ഡെക്‌സ് ഉപഭോക്താവിന് ഏതു സാഹചര്യത്തിലും ദൗത്യ നിര്‍വഹണത്തില്‍ പുതിയ അനുഭവം പകരുന്നു. സ്റ്റാന്‍ഡ് എലോണ്‍ മോഡില്‍ മോണിറ്ററും കീബോര്‍ഡും ഇല്ലാതെ തന്നെ പിസി പോലെ പ്രവര്‍ത്തിക്കുന്നു. ഡ്യുവല്‍ മോഡില്‍ ഗാലക്‌സി ടാബ് എസ് 4 നെ എച്ച് ഡി എം ഐ ആഡാപ്റ്ററിലൂടെ വലിയ മോണിറ്ററുമായി ഘടിപ്പിക്കുമ്പോള്‍ മള്‍ട്ടി ടാസ്‌ക്കിംഗ് കൂടുതല്‍ സുഖമമാക്കുന്നു.

സാംസംഗ് ഡെക്‌സ് ഡ്യൂവല്‍ മോഡില്‍ വലിയ സ്‌ക്രീനില്‍ വിവിധ ആപ്പുകളുടെ ഡിസ്‌പ്ലേ കാണാം. ആപ്പുകള്‍ക്കിടയില്‍ ഫയലുകളും നീക്കാം. ഒരു ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടര്‍ പോലെ ഉപയോഗിക്കാം. ഭാരം കുറവായതിനാല്‍ കൊണ്ടു നടക്കുകയും ചെയ്യാം.

7300എംഎഎച്ച് ബാറ്ററി 16 മണിക്കൂര്‍ വീഡിയോ പ്ലേ ബാക്ക് നല്‍കുന്നു. സാംസംഗിന്റെ മൊബൈല്‍ സെക്യൂരിറ്റി പ്ലാറ്റ്‌ഫോമായ സാംസംഗിന്റെ് നോക്‌സ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നു. സൂപ്പര്‍ അമോള്‍ഡ് സാങ്കേതികവിദ്യയോടെയുള്ള 10.5 ഇഞ്ച് ഡിസ്‌പ്ലേ, 16:10 അനുപാതത്തില്‍ 2560:1600, ഓരോ ഇഞ്ചിനും 287 പിക്‌സല്‍ റെസല്യൂഷനും ചേര്‍ന്ന് ജീവന്‍ തുടിക്കുന്ന വിഷ്വലുകള്‍ നല്‍കുന്നു.

സാംസങിന്റെ ഓണ്‍ലൈന്‍ ഷോപ്പിലും (Shop.samsung.com/in) പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ഒക്‌ടോബര്‍ 18 മുതല്‍ 57,900 രൂപയ്ക്കു ഗാലക്‌സി ടാബ് എസ്4 ലഭ്യമാണ്. ഒക്‌ടോബര്‍ 20 മുതല്‍ ആമസോണിലും ലഭിക്കും. അവതരണ ഓഫറിന്റെ ഭാഗമായി എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 5000 രൂപയുടെ കാഷ്ബാക്ക് ഓഫറുണ്ട്. ഇഎംഐയിലും ലഭ്യമാണ്. ജിയോ വരിക്കാര്‍ക്ക് 198 അല്ലെങ്കില്‍ 299 രൂപയ്ക്കു റീചാര്‍ജ് ചെയ്യുമ്പോള്‍ 2,750 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുണ്ട്.

TAGS: Samsung S 4 |