സാംസംഗ് ഗാലക്‌സി എ 9

Posted on: October 13, 2018

കൊച്ചി : സാംസംഗിന്റെ ഗാലക്‌സി എ 9 പുറത്തിറക്കി. ലോകത്തെ ആദ്യത്തെ റിയര്‍ ക്വാഡ് കാമറയോടെയുള്ള ഫോണെന്ന പ്രത്യേകതയോടൊണ് എ 9 വിപണിയിലെത്തിയിരിക്കുന്നത്. 3800 എംഎഎച്ച് ബാറ്ററി. 128 ജിബി സ്റ്റോറേജ് 512 ജിബി വരെ എക്‌സ്പാന്റ് ചെയ്യാം. ബിക്‌സ്ബി, സാംസംഗ് പേ, സാംസംഗ് ഹെല്‍ത്ത് എന്നിവയും ഫോണിലുണ്ട്. മൂന്ന് വ്യത്യസ്ത നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

ലോകത്തിലെ ഏറ്റവും മികച്ച കാമറ ഫീച്ചറോടെ ഗാലക്‌സി എ9 പുറത്തിറക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്. സാംസംഗിന്റെ സ്മാര്‍ട്ട്‌ഫോണ്‍ കാമറ പാരമ്പര്യം പിന്തുടര്‍ന്ന് വരും തലമുറ സാങ്കേതികവിദ്യയാണ് ഗാലക്‌സി എ 9 ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും സാംസംഗ് ഇലക്ട്രോണിക്‌സ് ഐടി മൊബൈല്‍ & കമ്മ്യൂണിക്കേഷന്‍സ് പ്രസിഡണ്ട് ആന്റ് സി ഇ ഒ ഡി. ജെ. കോ പറഞ്ഞു.

ആയാസരഹിതമായി ഏറ്റവും മികച്ച രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നതാണ് ഗാലക്‌സി എ 9. നാല് ലെന്‍സുകളാണ് ക്യാമറയിലുള്ളത്. ഏറ്റവും മികച്ച ക്ലോസപ്പ് ഷോട്ടുകള്‍ പകര്‍ത്താന്‍ 2ത ഒപ്റ്റിക്കല്‍ സൂം സാങ്കേതിക വിദ്യ ഫോണിലുണ്ട്. അള്‍ട്രാവൈഡ് ലെന്‍സ്, എ ഐ സീന്‍ റെകഗനിഷന്‍ എന്നിവയും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നു. 24 എം പിയാണ് ഫോണിലെ പ്രധാന ലെന്‍സ്.

TAGS: Samsung A 9 |