സാംസംഗ് ട്രിപ്പിള്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍ ഗാലക്‌സി എ7

Posted on: October 4, 2018

കൊച്ചി : സാംസംഗിന്റെ ആദ്യത്തെ ട്രിപ്പിള്‍ ക്യാമറ സ്മാട്ട്‌ഫോണ്‍ ഗാലക്‌സി എ7 ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. 24 എം പി മുഖ്യ ക്യാമറയ്‌ക്കൊപ്പം 5 എംപി ലൈവ് ഫോക്കസ്, 8 എംപി അള്‍ട്രാവൈഡ് ക്യാമറകളുള്ള ഗാലക്‌സി എ7 നീല, കറുപ്പ്, സ്വര്‍ണം എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ലഭിക്കും.  നാല് ജിബി/64 ജിബി പതിപ്പിന് 23,990 രൂപയും 6ജിബി/128 ജിബി പതിപ്പിന് 28,990 രൂപയുമാണ് വില.

എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി ക്യാഷ് അടച്ചാല്‍ 2000 രൂപ തിരികെ ലഭിക്കും. രാജ്യത്തെ 180000 ഔട്ട്‌ലെറ്റുകളില്‍ ഫോണ്‍ ലഭിക്കും. സെപ്റ്റംബര്‍ 27, 28 തീയതികളില്‍ ഫ്‌ളിപ് കാര്‍ട്ട്, സാംസംഗ് ഇ-ഷോപ്, ബംഗളരൂവിലെ സാംസംഗ് ഓപ്പറ ഹൗസ് എന്നിവിടങ്ങളില്‍ പ്രത്യേക പ്രിവ്യു വില്‍പനയും ലഭ്യമാക്കിയിട്ടുണ്ട്.

ഉത്സവ സീസണുമുമ്പ് സാംസംഗ് പുറത്തിറക്കുന്ന മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി എ7 അത്യാകാര്‍ഷകമായ രൂപകല്‍പ്പനയോടെയാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് സാംസംഗ്
ഇന്ത്യയുടെ മൊബൈല്‍ ബിസിനസ് ഡയറക്ടര്‍ സുമിത് വാലിയ പറഞ്ഞു.

കുറഞ്ഞ വെളിച്ചം സ്വയം മനസിലാക്കി ഏറ്റവും മികച്ച ഫോട്ടോ ക്ലിക്ക് ചെയ്യുന്ന പുതിയ സാങ്കേതികവിദ്യയായ പിക്‌സല്‍ ബിന്നിംങ്ങോടുകൂടിയാണ് 24 എംപി പ്രൈമറി സെല്‍ഫി ക്യാമറ സ്ഥാപിച്ചിട്ടുളളത്. മനുഷ്യന്റെ കണ്ണുകളുടെ അതേ വീക്ഷണകോണോടു കൂടിയ 8എംപി 120 ഡിഗ്രി അള്‍ട്ര വൈഡ് ലെന്‍സ് ക്യാമറ. ഭക്ഷ്യവസ്തുക്കള്‍, പൂക്കള്‍, സൂര്യാസ്തമയം തുടങ്ങി 19 വ്യത്യസ്ത സാഹചര്യങ്ങളെ ഓട്ടോമാറ്റിക്കായി മനസിലാക്കാന്‍ കഴിയുന്ന വിധത്തില്‍ ഫോണിനു നിരവധി ഇന്റലിജന്റ് സവിശേഷതകള്‍ നല്കിയിട്ടുണ്ട്.

ആറിഞ്ച് എഫ്എച്ച്ഡിപ്ലസ്, സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സാങ്കേതികവിധ്യ, കുറഞ്ഞ കനം, വശത്തെ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 3300 എഎച്ച് ബാറ്ററി, ഇന്‍സ്റ്റാള്‍ ആപ്‌സ് ടു മെമ്മറി കാര്‍ഡ്, ആന്‍ഡ്രോയിഡ് ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങിയവ ഫോണിന്റെ സവിശേഷതകളാണ്.