ഒറാമിയോ ഷാര്‍ക് ഒ ഇ ബി-ഇ 57 ഡി

Posted on: September 7, 2018

കൊച്ചി : ഒറാമിയോ പുതിയ സ്റ്റൈലിഷ് ഇയര്‍ഫോണായ ഷാര്‍ക് ഒഇബി-ഇ 57 ഡി ഇന്ത്യയില്‍ പുറത്തിറക്കി. 2,399 രൂപയാണ് ഒറാമിയോ ഷാര്‍ക് ഒഇബി-ഇ57ഡിയുടെ വില. ഷാര്‍ക് ഇയര്‍ഫോണ്‍ യാത്രകളിലും ജോലിക്കിടയിലും കാതുകളില്‍ സുരക്ഷിതമായിരിക്കും. ഫ്ലെക്സിബിളായ റൗണ്ട്-ദി-നെക്ക് ഡിസൈനും, വയര്‍ലെസ്സ് ഇയര്‍ഫോണുകളും മാഗ്നെറ്റിക് ബഡുകളുമായി കൂട്ടിച്ചേര്‍ത്തതാണ്.

ഒറാമിയോ ഷാര്‍ക് ഒഇബി-ഇ 57 ഡി ട്രെന്‍ഡി ഇയര്‍ഫോണ്‍ ജോടികള്‍ ഡിസൈന്‍, ശബ്ദനിലവാരം, സൗകര്യം എന്നിവയില്‍ വേറിട്ട് നില്‍ക്കുന്നു.ഇത് ഇന്നത്തെ തലമുറയുടെ തിരക്കേറിയ ജീവിതത്തില്‍ പ്രിയപ്പെട്ട സംഗീതം മണിക്കൂറുകളോളം ആസ്വദിക്കാനും, വയേര്‍ഡ് ഇയര്‍ഫോണുകളുടെ തടസ്സങ്ങള്‍ ഒഴിവാക്കലും സാധ്യമാക്കുന്നതാണ്. ഇന്ത്യയിലെ യുവത്വം ഈ ഉത്പന്നം ഇഷ്ടപ്പെടുമെന്ന് ഒറായ്മോ ആക്സസറീസ് ഇന്ത്യ ബിസിനസ് ഹെഡ് പുനീത് ഗുപ്ത പറഞ്ഞു.

ഒറാമിയോ ഷാര്‍ക് ഒഇബി-ഇ57ഡി ഇയര്‍ഫോണുകള്‍ പ്ലാസ്റ്റിക്കും ലോഹവും സമ്മിശ്രമായി ഉപയോഗിക്കുന്നതാണ്. നെക്ക് ബാന്‍ഡ് ഇന്‍ ലൈന്‍ റിമോട്ടും, മൈക്രോഫോണും ഉള്ളതാണ്. ഇത് ഡിവൈസില്‍ ടച്ച് ചെയ്യാതെ തന്നെ സംഗീതം നിയന്ത്രിക്കാന്‍ അനുവദിക്കുന്നു.

ഷാര്‍ക് ഇയര്‍ഫോണിന് 120 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈ ഉള്ളതിനാല്‍ ചാര്‍ജ്ജിങ്ങിനുള്ള പ്രയാസങ്ങള്‍ ഇല്ലാതാക്കും. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ ഒരാഴ്ചയോളം നീണ്ടുനില്‍ക്കും. മികവുറ്റ ബാറ്ററി 8 മണിക്കൂര്‍ വരെ തുടര്‍ച്ചയായ ടോക്ക് ടൈം നല്‍കും.