ഹോണര്‍ 7 എസ്

Posted on: September 7, 2018

കൊച്ചി : ഹ്യുവെയ്‌യുടെ ഉപബ്രാന്‍ഡായ ഹോണര്‍ സവിശേഷതകള്‍ നിറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ ഹോണര്‍ 7എസ് അവതരിപ്പിച്ചു. ഈ മാസം പതിനാല് മുതല്‍ ഫ്ളിപ്കാര്‍ട്ടിലൂടെ ലഭിച്ചു തുടങ്ങുന്ന ഫോണ്‍ ഗോള്‍ഡ്, ബ്ലൂ, ബ്ലാക്ക് തുടങ്ങിയ നിറങ്ങളിലുണ്ട്. 6999 രൂപയാണ് വില.

ബജറ്റ് സെഗ്മെന്റ് സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയിലാണ് ഹോണര്‍ 7എസ് അവതരിപ്പിക്കുന്നത്. ആര്‍ക്കും താങ്ങാവുന്ന വിലയില്‍ സ്മാര്‍ട്ട്ഫോണിന്റെ പുത്തന്‍ അനുഭവങ്ങള്‍ തികച്ചും യൂസര്‍ ഫ്രണ്ട്ലിയായി കാഴ്ചവച്ച് ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ എളുപ്പമാക്കുകയാണ് ചെയ്യുന്നതെന്ന് ഹ്യൂവെയ് ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് സെയ്ല്‍സ് പി. സഞ്ജീവ് പറയുന്നു.

ഫ്ളിപ്കാര്‍ട്ടിലൂടെ മാത്രം ഹോണര്‍ 7 എസ് ലോഞ്ച് ചെയ്ത് എത്തിക്കാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് ഫ്ളിപ്കാര്‍ട്ട് മൊബൈല്‍സ് ആന്‍ഡ് ലാര്‍ജ് അപ്ലയന്‍സസ് വൈസ് പ്രസിഡന്റ് അജയ് വീര്‍ യാദവ്. കസ്റ്റമേഴ്സിനിടയില്‍ ഹോണര്‍ 7എസ് വിജയമാകുമെന്ന് ഉറപ്പിക്കുകയാണ് അജയ്.

ഫുള്‍വ്യൂ ഡിസ്പ്ലെയിലൂടെ മികച്ച കാഴ്ചാനുഭവം സാധ്യമാക്കുന്ന 13.84 സെമീ എച്ച്ഡിപ്ലസ്, 18:9 ഫുള്‍ വ്യൂ ഡിസ്പ്ലെ തുടങ്ങിയവയാണ് ഹോണര്‍ 7എസിന്റെ പ്രത്യേകത. ഉയര്‍ന്ന വ്യൂവും കംഫര്‍ട്ട് ഗ്രിപ്പും സിംഗിള്‍ ഹാന്‍ഡ് ഡിവൈസായി എളുപ്പത്തില്‍ ഉപയാഗിക്കാന്‍ സഹായിക്കുന്നു. പോര്‍ട്രെയ്റ്റിലോ ലാന്‍ഡ്സ്‌കെയ്പ്പിലോ ഏത് ആംഗിളില്‍ ഫോണ്‍ പിടിച്ചാലും തിരിച്ചറിയാന്‍ യാതൊരു പ്രയാസവുമില്ലാത്ത സ്മാര്‍ട്ട് ഫെയ്സ് അണ്‍ലോക്ക് ഫീച്ചര്‍.

13 എം പി റിയര്‍ ആന്‍ഡ് 5 എംപി ഫ്രണ്ട് ക്യാമറ കൂടുതല്‍ തെളിമയുള്ളതും ബ്രൈറ്റുമായ ചിത്രങ്ങള്‍ക്കായി ഹോണര്‍ 7എസിലെ പിഡിഎഎഫ് ടെക്നോളജിയോടുകൂടിയ 13 എം പി എച്ച്ഡി ക്യാമറ. വെളിച്ച കുറവ് പോലും പ്രശ്നമാകാതെ എല്‍ ഇ ഡി സെല്‍ഫി ലൈറ്റോടു കൂടിയ 5 എംപി ഫ്രണ്ട് ക്യാമറ.

എനര്‍ജി എഫിഷ്യന്റ് പെര്‍ഫോമന്‍സ് ക്വാഡ് കോര്‍ എ53 4*1.5 ജിഗാഹെര്‍ട്സ് പ്രോസസര്‍, 2 ജിബി റാം, 16 ജിബി റോം എന്നിവ സ്മൂത്ത് ഓപ്പറേഷനും മള്‍ട്ടിടാസ്‌ക്കിങ്ങും സാധ്യമാക്കുന്നു. 16 ജിബി ഇന്റേണല്‍ മെമ്മറിയും 256 ജിബി എക്സ്പാന്‍ഡബ്ള്‍ മെമ്മറിയും കൂടുതല്‍ മള്‍ട്ടിമീഡിയ കണ്ടന്റ് സ്റ്റോറേജ് സാധ്യമാക്കുന്നു. ഹൈ കപ്പാസിറ്റി 3020എംഎച്ച് ലാര്‍ജ് ബാറ്ററി, ആന്‍ഡ്രോയ്ഡ് ഓറിയോ 8.0, എന്‍ഹാന്‍സ്ഡ് പവര്‍ മാനെജ്മെന്റ് എന്നിവ ബാറ്ററിക്ക് ലോങ് ലൈഫ് നല്‍കുന്നു.

TAGS: Honor 7S |