സാംസംഗ് ഗാലക്‌സി ജെ2 കോര്‍

Posted on: August 30, 2018

കൊച്ചി : സാംസംഗിന്റെ ഗാലക്‌സി പതിപ്പിലെ പുതിയ ഫോണ്‍ ഗാലക്‌സി ജെ2 കോര്‍ വിപണിയില്‍ എത്തി. 6190 രൂപയാണ് വില. എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി ജെ2 കോര്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസംഗിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

ഇത് വരെയും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് തുടങ്ങിയിട്ടില്ലാത്തവര്‍ക്ക് അതിന് സാധിക്കുന്ന എന്‍ട്രി ലെവല്‍ ഫോണാണ് ഗാലക്‌സി ജെ2 കോര്‍. ദീര്‍ഘ നേരം നീണ്ടു നില്‍ക്കുന്ന ബാറ്ററിയും ഗാലക്‌സി ജെ2 കോറിന്റെ പ്രത്യേകതയാണ്.

ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ഒറിയോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ വിലയിലുള്ള ഒരു സ്മാര്‍ട്ട് ഫോണില്‍ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ അനുഭവമാണ് ഗാലക്‌സി ജെ2 കോറിലൂടെ സാംസംഗ് വാഗ്ദാനം ചെയ്യുന്നത്. പുതിയ ഗൂഗിള്‍ ഗോയിലൂടെ രണ്ട് മടങ്ങ് അധികം ഇന്റേണല്‍ സ്റ്റോറേജ് ഫോണിലുണ്ടാകും.

മേക്ക് ഫോര്‍ ഇന്ത്യ എന്ന പുതിയ സംവിധാനവും ഗാലക്‌സി ജെ2 കോറിലുണ്ട്. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് പുറമേ സോഷ്യല്‍ മീഡിയയിലെ കണ്ടന്റുകള്‍ എക്‌സ്റ്റേണല്‍ മെമ്മറി കാര്‍ഡില്‍ സേവ് ചെയ്യാനും മേക്ക് ഫോര്‍ ഇന്ത്യ സഹായിക്കും.

 ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സഹായിക്കുന്ന തരത്തില്‍ മെമ്മറി മാനേജ്‌മെന്റ് സൊല്യൂഷന്‍ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സാംസംഗ് മൊബൈല്‍ ബിസിനസ് ഡയറക്ടര്‍ സുമിത് വാലിയ പറഞ്ഞു. എന്‍ട്രിലെവല്‍ സ്മാര്‍ട്ട്‌ഫോണിലടക്കം ഒറിയോ ആന്‍ഡ്രോയ്ഡ് നല്‍കാന്‍ സാധിക്കുന്നത് ഗൂഗിളുമായുള്ള സഹകരണത്തിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

8 മെഗാപിക്‌സലാണ് ഫോണിലെ റിയര്‍ ക്യാമറ. ഫ്രണ്ട് ക്യാമറ 5 മെഗാപിക്‌സലാണ്. 5 ഇഞ്ച് ഡിസ്‌പ്ലെയാണ് ഗാലക്‌സി ജെ2 കോറിലുള്ളത്. 1 ജിബി റാം. 8 ജിബി ഇന്റേണല്‍ മെമ്മറി, മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ എക്‌സ്പാന്റ് ചെയ്യാം. ഗോള്‍ഡ്, നീല, കറുപ്പ് നിറങ്ങളില്‍ ഗാലക്‌സി ജെ2 കോര്‍ ലഭിക്കും.