ലാവാ ഇസഡ് 60 എസ്

Posted on: August 30, 2018

കൊച്ചി : ലാവാ ഇന്റര്‍നാഷണല്‍ പുതിയ ഫോണായ ലാവാ ഇസഡ് 60 എസ് പുറത്തിറക്കി. ജനപ്രീതി നേടിയ ഇസഡ് 60യുടെ വിജയത്തിന് ശേഷമാണ് ഇസഡ്60എസ് ലാവാ വിപണിയിലെത്തിച്ചിരിക്കുന്ന്. 4949 രൂപയാണ് വില. 75000ലധികം റീട്ടെയില്‍ ഷോറൂമുകളില്‍ ഇസഡ് 60എസ് ലഭിക്കും.

ഇസഡ് 60 ഇന്ത്യന്‍ വിപണിയില്‍ മികച്ച സ്വീകാര്യത ലഭിച്ച മോഡലാണെന്നും ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇസഡ് 60 എസ് പുറത്തിറക്കുന്നതെന്നും ലാവാ ഇന്റര്‍നാഷണല്‍ പ്രോഡക്ട് ഹെഡ് ഗൗരവ് നിഗം പറഞ്ഞു.

5 എംപി ഓട്ടോഫോക്കസ് ക്യാമറയാണ് ഇസഡ്60എസിലുള്ളത്. ഫ്രണ്ട് ക്യാമറയും 5എംപിയാണ്. രണ്ട് ക്യാമറയിലും ഫ്‌ലാഷും ഉണ്ട്. കട്ടികുറഞ്ഞ സ്മാര്‍ട്ട് ഫോണാണ് ഇസഡ് 60 എസ്. 8.5 എംഎം ആണ് കനം.

5എച്ച്ഡി ഐപിഎസ ഫുള്‍ലാമിനേഷന്‍ 2.5ഡി കര്‍വ് സ്‌ക്രീനാണ് ഫോണിലുള്ളത്. 2500 എംഎഎച്ചാണ് ബാറ്ററി. ആന്‌ഡ്രോയ്ഡ് 8.1 ഒറിയോ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. സൗജന്യമായി ഒറ്റത്തവണ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ് സൗകര്യവും ലഭ്യമാണ്. നവംബര്‍ 15ന് മുമ്പ് വാങ്ങിയാലാണ് ഈ ഓഫര്‍ ലഭിക്കുക. ജിയോ സിം കാര്‍ഡ് സഹിതമുള്ള ഫോണിന് 2200 രൂപ ക്യാഷ് ബാക്ക് ലഭിക്കും.

TAGS: Lava Z 60 S |