സാംസംഗ് ഗാലക്‌സി എ8 സ്റ്റാര്‍

Posted on: August 30, 2018

കൊച്ചി : ഇരട്ട ഇന്റെലിക്യാമോടു കൂടിയ പ്രീമിയം സ്റ്റൈലിഷ് ഫോണായ സാംസംഗിന്റെ ഗാലക്‌സി എ8 സ്റ്റാര്‍ പുറത്തിറക്കി. ആമസോണില്‍ മാത്രമായി വില്‍പ്പനയ്ക്ക് അവതരിപ്പിച്ചിരിക്കുന്ന ഫോണ്‍ സെപ്റ്റംബര്‍ അഞ്ചു മുതല്‍ റീട്ടെയില്‍ സ്റ്റോറുകളിലും എത്തും. 34,900 രൂപയാണ് വില.

സ്ലിം ഡിസൈനും മികച്ച ഗ്രിപ്പുമായെത്തുന്ന ഗാലക്‌സി എ8 സ്റ്റാര്‍ 6.3 ഇഞ്ച് പൂര്‍ണ എച്ച്.ഡി. പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയിലൂടെ ഉപയോക്താക്കള്‍ക്ക് മികച്ച കാഴ്ചാ അനുഭവങ്ങളാവും നല്‍കുക. 16 എം.പി.യും 24 എം.പി.യുമുള്ള ഇരട്ട പിന്‍ ക്യാമറകളുമായാണ് ഇതിന്റെ ഇന്റലിക്യാം. കുറഞ്ഞ വെളിച്ചത്തിലെ ചിത്രങ്ങളെടുക്കാനാവും വിധം എഫ്/1.7 അപാര്‍ച്ചറുമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. എഫ്./2.0 അപാര്‍ച്ചറുമായുള്ള മികച്ച 24 എം.പി. മുന്‍ ക്യാമറയമുണ്ട്.

തിളക്കമേറിയതും വ്യക്തവുമായ ചിത്രങ്ങളും സുന്ദരമായ സെല്‍ഫികളും എടുക്കാനാവും വിധമാണ് ഇതിന്റെ വലിയ അപാര്‍ച്ചര്‍ ലെന്‍സുകള്‍. വെളിച്ച സാഹചര്യങ്ങള്‍ക്കനുസൃതമായി ആവശ്യമായ ലെന്‍സു തെരഞ്ഞെടുക്കാനുള്ള നിര്‍മിത ബുദ്ധിയും ഇതിനുണ്ട്. ലൈവ് ഫോക്കസ് സംവിധാനം, ഉയര്‍ന്ന ഗുണമേന്‍മയുള്ള ചിത്രമെടുക്കുന്നതിനു മുന്‍പോ പിന്‍പോ എഫക്ടുകള്‍ നല്‍കാനുള്ള സൗകര്യം, സെല്‍ഫികള്‍ക്കായുള്ള സ്മാര്‍ട്ട് ബ്യൂട്ടി മോഡ്, പ്രൊഫഷണല്‍ ഫോട്ടോകള്‍ക്കായുള്ള പ്രോ ലൈറ്റിങ് മോഡ് തുടങ്ങിയവയെല്ലാം ഇതിന്റെ സവിശേഷകളാണ്.

ഇരട്ട ഇന്റെലിക്യാം സംവിധാനം ആദ്യമായി അവതരിപ്പിച്ചു കൊണ്ടാണ് ഗാലക്‌സി എ8 സ്റ്റാറിന്റെ വരവെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സാംസങ് ഇന്ത്യയുടെ ജനറല്‍ മാനേജര്‍ ആദിത്യ ബബ്ബര്‍ പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഗുണമേന്‍മയുള്ള സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുന്ന തങ്ങളുടെ വിശ്വസ്തരായ പങ്കാളികളാണ് സാംസംഗെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആമസോണ്‍ ഇന്ത്യയുടെ കാറ്റഗറി ഡയറക്ടര്‍ നൂര്‍ പട്ടേല്‍ പറഞ്ഞു.

3700 എം.എ.എച്ച്. ബാറ്ററി, 6 ജി.ബി. റാം, 64 ജി.ബി. സ്റ്റോറേജ്, മൈക്രോ കാര്‍ഡു വഴി 400 ജി.ബി. വരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയുള്ള ഗാലക്‌സി എ8 സ്റ്റാര്‍ മിഡ്‌നൈറ്റ് ബ്ലാക്ക്, ഐവറി വൈറ്റ് എന്നീ നിറങ്ങളിലാണു ലഭ്യമാക്കിയിട്ടുള്ളത്.