ഷവോമിയുടെ പുതിയ ഉപ ബ്രാന്‍ഡ് പോകോ

Posted on: August 28, 2018

കൊച്ചി: ഏറ്റവും മികച്ച പ്രകടനം മാത്രം ലക്ഷ്യമിട്ടു കൊണ്ടുള്ള ഷവോമിയുടെ പുതിയ ഉപ ബ്രാന്‍ഡായ പോകോ അവതരിപ്പിച്ചു. സ്മാര്‍ട്ട് ഫോണ്‍ അനുഭവത്തെ തന്നെ മാറ്റി മറിക്കും വിധമാണ് പോകോ എഫ്.1 എന്ന ആദ്യ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

പതാക വാഹക ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 845 സംവിധാനത്തില്‍ ലിക്വിഡ് കൂള്‍ സാങ്കേതികവിദ്യയുമായി 8 ജി.ബി. റാം വരെയും 256 ജിബി. യു.എഫ്.എസ്. 2.1 സ്റ്റോറേജ് വരെയുമായി എത്തുന്ന ഇതിന് 4000 എം.എ.എച്ച്. ബാറ്ററിയുമുണ്ട്. 20,999 രൂപയെന്ന അത്യാകര്‍ഷക വിലയില്‍ ആഗസ്റ്റ് 29 മുതല്‍ ഇത് ഇന്ത്യയില്‍ ലഭ്യമാകും.

അവിശ്വസനീയമായ പ്രകടനത്തോടെ പുതിയ കണ്ടെത്തലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്മാര്‍ട്ട് ഫോണാണു തങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ പോകോ ഗ്ലോബല്‍ ഉല്‍പ്പന്ന വിഭാഗം മേധാവി ജെയ് മണി പറഞ്ഞു.

പരമ്പരാഗത നോണ്‍ ലിക്വിഡ് കൂളിങ് സംവിധാനങ്ങളെ അപേക്ഷിച്ച് 300 ശതമാനം മികച്ച പ്രകടനമാണ് പോകോ എഫ് 1 ലഭ്യമാക്കുന്നത്. എട്ടു മണിക്കൂര്‍ തുടര്‍ച്ചയായ ഗെയിമുകള്‍ സാധ്യമാക്കുന്നതാണ് ഇതിന്റെ ബാറ്ററി. 12 എം.പി. സോണി ഐ.എം. എക്സ്. 363 സോണി പ്രൈമറി സെന്‍സറോടു കൂടിയ ഇരട്ട ക്യാമറ, മുന്നില്‍ 20 എം.പി. സെന്‍സറോടു കൂടിയ സൂപ്പര്‍ പിക്സല്‍ സാങ്കേതികവിദ്യ, മുന്നിലേയും പിന്നിലേയും ക്യാമറകളിലെ നിര്‍മിത ബുദ്ധി സംവിധാനം, ഫെയ്സ് അണ്‍ ലോക്ക് സംവിധാനം തുടങ്ങിയവയെല്ലാം ഇതിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.

TAGS: Xiaomi Poco F1 |