ഷവോമിയുടെ എംഐ എ2

Posted on: August 22, 2018

കൊച്ചി : ഷവോമി പുതിയ മോഡലായ എംഐ എ2 ഇന്ത്യയിൽ അവതരിപ്പിച്ചു. കരുത്തുറ്റ ചിത്രങ്ങൾ പകർത്താനുള്ള ശേഷിയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. വില 16,999 രൂപ.

കുറഞ്ഞ പ്രകാശത്തിൽ പോലും പോർട്രെയിറ്റ് സെൽഫി എടുക്കാമെന്നതുൾപ്പടെയുള്ള നിരവധി ഫീച്ചറുകൾ എംഐ എ2 ൽ ഉണ്ട്. ഫോട്ടോഗ്രാഫി പവർഹൗസ് എന്നാണ് എംഐ എ2വിനെ വിശേഷിപ്പിക്കുന്നതു തന്നെ. 12എംപി, 20എംപി ഡ്യുവൽ റെയർ കാമറയും 20എംപി മുൻ കാമറയുമുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ ടിഎം 660 എസ്ഒസിയിലാണ് പ്രവർത്തിക്കുന്നത്.

ആൻഡ്രോയ്ഡ് വണ്ണുമായുള്ള സഹകരണത്തിന്റെ ഭാഗമായി എംഐ എ2 ൽ ഉയർന്ന നിലവാരത്തിലുള്ള ചിത്രങ്ങൾ പരിധിയില്ലാതെ സൂക്ഷിക്കാനാവും. ഫോട്ടോ സ്റ്റോറേജ് ശേഷിയെ കുറിച്ച് ഒരിക്കലും ആശങ്കപ്പെടേണ്ടിവരില്ല. 5.5 ഇഞ്ച് 18:9 ഫുൾ സ്‌ക്രീൻ ഡിസ്‌പ്ലേ, 2.5ഡി കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം, ഭംയിയായി രൂപകൽപ്പന ചെയ്ത അലുമിനിയം ബോഡി, 7.3 എംഎം കനം തുടങ്ങിയ സവിശേഷതകളുമുണ്ട്.

എംഐ എ1ന്റെ വിജയത്തിനുശേഷം എംഐ എ2 ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന്റെ ആവേശത്തിലാണെന്ന് ഷവോമി വൈസ് പ്രസിഡന്റും ഷവോമി ഇന്ത്യ മാനേജിംഗ് ഡയറക്ടറുമായ മനു ജെയ്ൻ പറഞ്ഞു. ആൻഡ്രോയ്ഡ് വൺ ശ്രേണി ഇനിയും വിപുലമാക്കുമെന്നും ഇന്ത്യയിലുടനീളമുള്ള എംഐ ആരാധകർ പുതിയ എംഐ എ2 നെയും ഹൃദയപൂർവ്വം സ്വീകരിക്കുമെന്ന് അദേഹം പറഞ്ഞു.

TAGS: Xiaomi Mi A2 |