സാംസംഗ് ഗാലക്‌സി ടാബ് എ 10.5

Posted on: August 22, 2018

കൊച്ചി : സാംസംഗ് പുതിയ ഗാലക്‌സി ടാബ് എ 10.5 പുറത്തിറക്കി. ശബ്ദം, വീഡിയോ എന്നിവയിൽ പുത്തൻ ഫീച്ചറുകളുമായാണ് ഗാലക്‌സി ടാബ് എ 10.5 എത്തിയിരിക്കുന്നത്. മികച്ച എന്റർടെയ്ൻമെന്റ് അനുഭവം ഗാലക്‌സി ടാബ് എ 10.5 വാഗ്ദാനം ചെയ്യുന്നു.

വിശാലമായ 10.5 ഇഞ്ച് സ്‌ക്രീനായതിനാൽ സിനിമകൾ കാണുന്നതിനും, ഗെയിമുകൾ കളിക്കുന്നതിനും, ബ്രൗസിംഗിനും എല്ലാം ഗാലക്‌സി ടാബ് എ 10.5 വളരെ അനുയോജ്യമാണ്. സ്‌ക്രീൻ-ടു-ബോഡി റേഷ്യോ 76.3 ശതമാനമാണ്. 3ഡി ശബ്ദാനുഭവമാണ് ഗാലക്‌സി ടാബ് എ 10.5 ന്റെ മറ്റൊരു പ്രത്യേകത. ഡോൾബി അറ്റ്‌മോസിന്റെ ക്വാഡ് സ്പീക്കറാണ് ഡിവൈസിലുള്ളത്. 14.5 മണിക്കൂർ വീഡിയോ പ്ലേബാക്ക് നൽകുന്ന മികച്ച ബാറ്ററിയാണ് ഗാലക്‌സി ടാബ് എ 10.5 ൽ ഉള്ളത്. എൽടിഇയും സപ്പോർട്ട് ചെയ്യും.

കുടുംബമായി ദൂര സ്ഥലങ്ങളിൽ യാത്ര പോകുമ്പോൾ മികച്ച എന്റർടെയ്ൻമെന്റ് അനുഭവം നൽകാൻ ഗാലക്‌സി ടാബ് എ 10.5 ന് സാധിക്കും. ഒപ്പം സാംസംഗ് സ്മാർട്ട് തിംഗ്‌സ് വഴി ഗൃഹോപകരണങ്ങൾ കൈകാര്യം ചെയ്യാനും ഗാലക്‌സി ടാബ് എ 10.5 സഹായിക്കും.

ഫ്‌ളാഷോട് കൂടി 8 എംപി കാമറയാണ് ഗാലക്‌സി ടാബ് എ 10.5 ലുള്ളത്. ഫ്രണ്ട് ക്യാമറ 5 എംപിയാണ്. ചെറിയ വെളിച്ചത്തിൽ പോലും മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നതാണ് ഈ ക്യാമറ. കുട്ടികൾക്ക് പഠിക്കുന്നതിനും കളിക്കുന്നതിനും സഹായകരമായ കിഡ്‌സ് മോഡും ഡിവൈസിലുണ്ട്.

ഡിസൈനും മികച്ച ഡിസ്‌പ്ലേയും, സ്പീക്കറും, 7300 എംഎഎച്ച് ബാറ്ററിയുമെല്ലാം ഗാലക്‌സി ടാബ് എ 10.5 നെ ഒരു ഫാമിലി എന്റർടെയ്ൻമെന്റ് ഡിവൈസാക്കുന്നു എന്ന് സാംസംഗ് ജനറൽ മാനേജർ ആദിത്യ ബബർ പറഞ്ഞു.

താങ്ങാവുന്ന വിലയ്ക്കുള്ള ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഡിവൈസാണ് ഗാലക്‌സി ടാബ് എ 10.5 എന്ന് ഫ്‌ളിപ്പ്കാർട്ട് ഇലക്ട്രോണിക്‌സ് സീനിയർ ഡയറക്ടർ ഹരികുമാർ അഭിപ്രായപ്പെട്ടു 29,990 രൂപയാണ് ഗാലക്‌സി ടാബ് എ 10.5 ന്റെ വില. ഫ്‌ളിപ്പ്കാർട്ടിലും ഗാലക്‌സി ടാബ് എ 10.5 ബുക്ക് ചെയ്യാം.