സാംസംഗ് ഗാലക്‌സി ഓണ്‍8

Posted on: August 22, 2018

കൊച്ചി: ഇന്ത്യയിലെ ഒന്നാം നമ്പറും ഏറ്റവും വിശ്വസനീയവുമായ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസംഗ് പുതിയ ഗാലക്‌സി ഓണ്‍8 മോഡല്‍ അവതരിപ്പിച്ചു. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്പ്കാര്‍ട്ട്, സാംസംഗ് ഓണ്‍ലൈന്‍ (shop. Samsung/in ) ഷോപ്പ് എന്നിവയിലൂടെ പുതിയ ഫോണ്‍ ലഭ്യമാണ്.

ആറിഞ്ച് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയും ഈ രംഗത്തെ ആദ്യത്തെ ഡ്യുവല്‍ ക്യാമറയുമാണ് ഗാലക്‌സി ഓണ്‍8 മോഡലിന്റെ പ്രധാന സവിശേഷതകള്‍. ഉപഭോക്താക്കള്‍ക്ക് ചിത്രങ്ങളുടെ പശ്ചാത്തലങ്ങളില്‍ വിവിധ മാറ്റങ്ങള്‍ വരുത്തി പരീക്ഷിക്കാവുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഫീച്ചറുമുണ്ട്. പ്രൊഫഷണല്‍ നിലവാരത്തിലുള്ള ചിത്രങ്ങള്‍ ലഭിക്കുന്നതിന് ഇത് ഉപകരിക്കുന്നു. സാംസംഗിന്റെ ലൈവ് ഫോക്കസ് ഫീച്ചറും ക്യാമറിയിലുണ്ട്.

പുതിയ മൂന്നു ഡ്യുവല്‍ ക്യാമറ ഫീച്ചറുകളുമായാണ് ഗാലക്‌സി ഓണ്‍8 വരുന്നത്. ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ഷേപ്, പോര്‍ട്രെയിറ്റ് ഡോളി, പോര്‍ട്രെയിറ്റ് ബാക്ക്‌ഡ്രോപ് എന്നിവയാണിത്. ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ഷേപ്പ് ഉപയോഗിച്ച് ചിത്രങ്ങള്‍ക്ക് പ്രത്യേക ലൈറ്റ് ഇഫക്റ്റുകള്‍ നല്‍കി സജീവമാക്കാം. പോര്‍ട്രെയിറ്റ് ഡോളിയിലൂടെ ചലിക്കുന്ന ജിഫ് ഇമേജുകള്‍ക്ക് സിനിമ ഫോട്ടോഗ്രാഫിയുടെ അനുഭവം ലഭിക്കും. പോര്‍ട്രെയിറ്റ് ബാക്ക്‌ഡ്രോപ് രസകരമായ ബാക്ക്ഗ്രൗണ്ട് ഇഫക്റ്റുകളിലൂടെ ചിത്രങ്ങള്‍ക്ക് പ്രൊഫഷണല്‍ ടച്ച് നല്‍കുന്നു.

ഉപകരണത്തിന്റെ വലിപ്പം കൂട്ടാതെ തന്നെ 15 ശതമാനം ഡിസ്‌പ്ലേ ഏരിയ അധികം നല്‍കുന്ന 18.5:9 ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ, ചാറ്റിംഗിനൊപ്പം തടസമില്ലാതെ വീഡിയോയും കാണാവുന്ന ”ചാറ്റ് ഓവര്‍ വീഡിയോ”, സുതാര്യമായ കീബോര്‍ഡിലൂടെ വീഡിയോ കാണാം, പ്രീ ലോഡഡ് സാംസംഗ് മാള്‍, പ്രീമിയം പോളികാര്‍ബണേറ്റ് യൂണിബോഡി, 6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ, എര്‍ഗണോമിക് രൂപകല്‍പ്പന, മികച്ച ഗ്രിപ്പ്, പിന്നില്‍ 16 എംപിയുടെ ഡ്യുവല്‍ ക്യാമറ, മുന്നില്‍ 16 എംപിയുടെ ക്യാമറ, ആന്‍ഡ്രോയിഡ് ഓറിയോ 8.0 ഓപ്പറേറ്റിങ് സിസ്റ്റം, സ്‌നാപ് ഡ്രാഗണ്‍ 450 പ്രോസസര്‍, 3500 എംഎഎച്ച് ബാറ്ററി, 4ജിബി റാം, 256 ജിബിവരെയാക്കി മാറ്റാവുന്ന 64 ജിബി ഇന്റേണല്‍ മെമ്മറി തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്.

ഗാലക്‌സി ഓണ്‍8ന്റെ അവതരണ വില 16990 രൂപയാണ്. കൂടാതെ പ്രത്യേക ചാര്‍ജൊന്നും ഇല്ലാതെ ഇഎംഐ, ഡാറ്റാ ഓഫറുകള്‍ തുടങ്ങിയവയുമുണ്ട്.
നൂതനമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ സാംസംഗ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും ഗാലക്‌സി ഓണ്‍8 ല്‍ ക്യാമറ ഫീച്ചറുകള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും സാംസംഗ് ഇന്ത്യ ഓണ്‍ലൈന്‍ ബിസിനസ് വൈസ് പ്രസിഡന്റ് സന്ദീപ് സിങ് അറോറ പറഞ്ഞു.

സാസംഗിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ അന്വേഷിക്കുന്നവര്‍ക്കുള്ള സാസംഗിന്റെ സംഭാവനയാണ് ഗാലക്‌സി ഓണ്‍8 എന്നും ഫ്‌ളിപ്പ്കാര്‍ട്ട് മൊബൈല്‍സ്, സീനിയര്‍ ഡയറക്ടര്‍ അയ്യപ്പന്‍ രാജഗോപാല്‍ പറഞ്ഞു.

TAGS: Samsung On8 |