4കെ എച്ച്ഡിആർ മൂവി റെക്കോർഡിംഗുള്ള സ്മാർട്ട്‌ഫോണുമായി സോണി

Posted on: July 30, 2018

കൊച്ചി : സോണി ഇന്ത്യ തങ്ങളുടെ പ്രശസ്തമായ എക്‌സ്പിരിയ വിഭാഗത്തിലെ പുതിയ മോഡലായ എക്‌സ്പിരിയ എക്‌സ് ഇസഡ് 2 പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ 4കെ എച്ച്ഡിആർ മൂവി റെക്കോഡിങ്ങ്, ഫുൾ എച്ച്ഡി 960 എഫ്പിഎസ് സൂപ്പർ സ്ലോമോഷൻ എന്നീ സംവിധാനങ്ങളുള്ളതാണ് എക്‌സ് ഇസഡ് 2. ഡൈനാമിക് വൈബ്രേഷൻ സിസ്റ്റം സഹിതമാണ് പുതിയ ആംബിയന്റ് ഫ്‌ളോ ഡിസൈൻ വരുന്നത്.

മോഷൻ ഐ സഹിതം നിർമ്മിച്ചിരിക്കുന്ന ഫ്‌ളാഗ്ഷിപ്പ് എക്‌സ്പിരിയ എക്‌സ് ഇസഡ് 2 ഒരു സ്മാർട്ട്‌ഫോണിൽ എച്ച്എൽജി (ഹൈബ്രിഡ് ലോഗ് ഗാമ) ഫോർമാറ്റിൽ ലോകത്തിലെ ആദ്യമായി 4കെ എച്ച്ഡിആർ മൂവി റെക്കോഡിങ്ങുള്ള തകർപ്പൻ അപ്‌ഗ്രേഡോടു കൂടിയാണ് വരുന്നത്. ദൃശ്യങ്ങളെ അവിശ്വസനീയമായ കോൺട്രാസ്റ്റും, വിശദാംശങ്ങളും, ജീവസുറ്റ നിറങ്ങളും സഹിതം റെക്കോഡ് ചെയ്യുന്നത് സാധ്യമാക്കുന്നു. യഥാർത്ഥമെന്ന് തോന്നിക്കുന്ന തരത്തിലുളള ഉള്ളടക്കം കാണുന്നതിനായി എച്ച്ഡിആർ ടിവിയിലേക്ക് അല്ലെങ്കിൽ യുട്യൂബിലേക്ക് ഷെയർ ചെയ്യുകയോ അപ്‌ലോഡ് ചെയ്യുകയോ ചെയ്യാം. നിലവിലുള്ള എച്ച്ഡിആർ ഉള്ളടക്കം കാണുക മാത്രമല്ല, സോണിയുടെ മൊബൈലിന് വേണ്ടിയുള്ള ബ്രാവിയ ടിവി സാങ്കേതികവിദ്യയായ എക്‌സ് റിയാലിറ്റി ഉപയോഗിച്ച് ഇത് ഉള്ളടക്കത്തെ ഹൈ ഡൈനാമിക് റേഞ്ചിലേക്ക് (എച്ച്ഡിആർ) ഉയർത്തും. അതുവഴി നിങ്ങൾ വീഡിയോകൾ സ്ട്രീം ചെയ്യുമ്പോൾ ഒരു സിനിമ കാണുന്നതിന് സമാനമായ അനുഭവം നൽകുന്ന നിലവാരമുള്ള പ്ലേബാക്ക് ലഭിക്കും.

പുതിയ ഡിസൈനിലുള്ള ഫ്‌ളൂയിഡ് 3ഡി ഗ്ലാസ്സ് പ്രതലത്തിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു. ഇത് നിങ്ങളുടെ കൈക്ക് ആയാസമുണ്ടാക്കില്ല. 5.7 ഇഞ്ച് എച്ച്ഡിആർ ഫുൾ എച്ച്ഡി+ 18:9 ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ആകർഷകമായ ഡിസൈൻ ഇതിന്റെ കരുത്തുറ്റ പുറം ഭാഗവുമായി പൊരുത്തപ്പെടുന്നതാണ്. കോർണിങ്ങ് ഗോറില്ല ഗ്ലാസ് 5 ഉം, മെറ്റൽ ഫ്രെയിമും കൂടുതൽ ഈടും, മനോഹരമായ പ്രീമിയം അനുഭവവും നൽകും.

സർട്ടിഫൈഡ് ഐപി 65 / ഐപി68 ജലത്തെ പ്രതിരോധിക്കുന്നതാണ്. അതിനാൽ നിങ്ങൾക്ക് മഴ നനഞ്ഞും ഫോണിൽ സംസാരിക്കാൻ ആശങ്ക വേണ്ട. വേഗതയും പ്രകടനവും വർദ്ധിപ്പിക്കാനുള്ള എല്ലാ കഴിവുമുള്ളപ്പോൾ തന്നെ ബാറ്ററി വേഗത്തിൽ ചോരില്ല എന്ന് ഉറപ്പ് നൽകുന്നു. 3180 എംഎഎച്ച് ബാറ്ററിയും സ്‌നാപ്ഡ്രാഗൺ 845 പ്രോസസറാണ്. എക്‌സ് ഇസഡ് 2 ആശങ്കകളില്ലാത്ത ദൈനംദിന ഉപയോഗം വാഗ്ദാനം ചെയ്യുന്നു. എക്‌സ്പിരിയയുടെ ഉപയോഗപ്രദമായ ബാറ്ററി സവിശേഷതകൾ സ്മാർട്ട് സ്റ്റാമിന, സ്റ്റാമിന മോഡ്, പ്ലസ് ബാറ്ററി കെയർ ക്വിനോവോ അഡാപ്റ്റീവ് ചാർജ്ജിംഗ് ടെക്‌നോളജി എന്നിവ ഉൾപ്പെടുന്നതാണ്. എക്‌സ്പിരിയ എക്‌സ് ഇസഡ് 2 വയർലെസ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുകയും എളുപ്പത്തിലുള്ള റീചാർജിംഗ്
സാധ്യമാക്കുന്നു.

TAGS: Sony Xperia XZ2 |