ലാവ ഇസഡ് 61 ഫോൺ വിപണിയിൽ

Posted on: July 29, 2018

കൊച്ചി : ലാവയുടെ പുതിയ ഫോണായ ഇസഡ് 61 വിപണിയിൽ. സ്‌റ്റൈലിഷ് ആയ ഡിസൈനും മികച്ച ക്യാമറയും ഷാർപ്പ് ക്ലിക്ക് സാങ്കേതിക വിദ്യ സഹിതവുമാണ് ഇസഡ് സീരീസിലുള്ള പുതിയ ഫോൺ എത്തിയിരിക്കുന്നത്. സൂക്ഷമമായ ദൃശ്യങ്ങൾ പോലും പകർത്താൻ ക്യാമറയെ സഹായിക്കുന്നതാണ് ഷാർപ്പ് ക്ലിക്ക് സാങ്കേതിക വിദ്യ. 8 എംപി ഓട്ടോഫോക്കസ് ക്യാമറയാണ് ഫോണിലുള്ളത്. ഫ്രണ്ട് ക്യാമറ 5 എംപി. എൽഇഡി ഫ്‌ലാഷുള്ളതാണ് ഫ്രണ്ട് ക്യാമറ.

18:9 ഫുൾ സ്‌ക്രീനോടെ എത്തുന്ന ഇസഡ് 61 ന് 1ജിബി റാംമും. 3000 എംഎഎച്ച് ബാറ്ററിയുമാണ് ഉള്ളത്. 5750 രൂപയാണ് ഫോണിന്റെ വില. രാജ്യത്തെ 80,000 റീട്ടെയ്ൽ സ്റ്റോറുകളിൽ ഫോൺ ലഭിക്കും. കറുപ്പ്, സ്വർണ്ണ നിറങ്ങളിലാണ് ഫോൺ എത്തിയിരിക്കുന്നത്. 2 ജിബി റാം ഉള്ള ഇസഡ് 61 ന്റെ പതിപ്പ് ഓഗസ്റ്റിൽ പുറത്തിറക്കും

ചെറിയ കാര്യങ്ങൾക്ക് പോലും വലിയ മാറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇസഡ് 61 എന്ന് ലാവ ഇന്റർനാഷണൽ പ്രൊഡക്ട് ഹെഡ് ഗൗരവ് നിഗം പറഞ്ഞു. എച്ച്ഡി ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്നതാണ് ഷാർപ്പ് ക്ലിക്ക് സാങ്കേതിക വിദ്യയോടെ എത്തുന്ന ഫോണെന്ന് അദ്ദേഹം വ്യക്തമാക്കി.

5.45 എച്ച്ഡി + ഫുൾ ലാമിനേഷൻ സ്‌ക്രീനാണ് ഫോണിന്റേത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് ഫോണിന് സംരക്ഷണം നൽകുന്നു. ഒറ്റ ചാർജ്ജിൽ 1.5 ദിവസം ഫോൺ പ്രവർത്തിക്കും. എഐ സാങ്കേതിക വിദ്യയടങ്ങിയ ബാറ്ററി ഫോണിലെ ബാറ്ററി ഉപയോഗം നിരീക്ഷിച്ച് അതിനനുസരിച്ച് നിയന്ത്രണം ഏർപ്പെടുത്തുന്നു. 1.5 ജിഗാ ഹെർട്‌സ് ക്വാഡ് കോർ ആണ് പ്രോസസർ

ജിയോ സിം കാർഡ് ഉപയോഗിച്ചാൽ 2200 രൂപയുടെ കാഷ് ബാക്ക് ഓഫറുമുണ്ട്. ഫോണിനൊപ്പം ലഭിക്കുന്ന 50 രൂപ വീതം മൂല്യമുള്ള 44 കാഷ്ബാക്ക് വൗച്ചറുകൾ റീ ചാർജ്ജ് സമയത്ത് ഉപയോഗിക്കാം.

TAGS: LAVA Z61 |