ഷവോമിയുടെ പുതിയ റെഡ്മി സ്മാർട്ട്‌ഫോണുകൾ

Posted on: July 5, 2018

കൊച്ചി : ഷവോമി ജനപ്രിയമായ റെഡ്മി സീരീസിൽ പുതിയ സ്മാർട്ട്‌ഫോണുകൾ കേരള വിപണിയിൽ അവതരിപ്പിച്ചു. കൂടാതെ മൈ ട്രാവൽ യു ഷേപ്പ്ഡ് പില്ലോ, മൈ ബ്ലൂടൂത്ത് ഓഡിയോ അഡാപ്റ്റർ, മൈ പോക്കറ്റ് സ്പീക്കർ 2 എന്നീ ഉത്പന്നങ്ങളും കമ്പനി പുറത്തിറക്കി. മൈ ഡോട്ട് കോം എന്ന സൈറ്റിൽ നിന്ന് ഓൺലൈനായി വാങ്ങാം.

റെഡ്മി നോട്ട് 5 സീരീസിൻറെ വിൽപ്പന അഞ്ച് ദശലക്ഷംകവിഞ്ഞു. 18.9 ഡിസ്പ്‌ളേയും താരതമ്യേന വലിപ്പം കൂടിയ 5.99 ഇഞ്ച് ഫുൾ എച്ച് ഡി & ഐ പി എസ് ഡിസ്‌പ്ലേ ഉള്ള റെഡ്മി ശ്രേണിയിലെ ആദ്യ സ്മാർട്ട്‌ഫോണാണ് റെഡ്മി നോട്ട് 5. മൂന്ന് ജി ബി റാം, 32 ജി ബി സ്റ്റോറേജ് എന്നിവയുള്ള ഫോണിന് 9 ,999 രൂപയും 4 ജി ബി റാമും 64 ജി ബി സ്റ്റോറേജുമുള്ള ഫോണിന് 11,999 രൂപയുമാണ് വില. എൽ ഇ ഡി സെൽഫി ലൈറ്റ് അടക്കമുള്ള 20 എം പി ഫ്രണ്ട് ക്യാമറ, ഒക്ടാകോർ ക്വൽകോം , സ്‌നാപ്ഡ്രാഗൺ 636 എന്നിവയടങ്ങിയ ലോകത്തെ ആദ്യ സ്മാർട്ട്‌ഫോണാണ് റെഡ്മി നോട്ട് 5 പ്രോ. 4 ജി ബി റാമും 64 ജി ബി സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 5 പ്രോയ്ക്ക് 14,999 രൂപയും 6 ജി ബി റാം, 64 ജി ബി സ്റ്റോറേജ് എന്നിവയുള്ള ഫോണിന് 16,999 രൂപയുമാണ് വില.

സെൽഫിക്ക് ഏറ്റവും മികച്ച റെഡ്മി ഫോണായ ഷവോമി വൈ സീരീസിലെ റെഡ്മി വൈ 2 ആണ് പുതുതായി കമ്പനി അവതരിപ്പിച്ചത്. 12 എം പി ക്യാമറ, 5 എം പി എ ഐ ഡ്യുവൽ ക്യാമറ, എ ഐ ബ്യൂട്ടിഫൈ 4.0 എന്നിവയാണ് ഇതിൻറെ സവിശേഷതകൾ. 5.99 ഇഞ്ച് 18.9 ഫുൾ സ്‌ക്രീൻ ഡിസ്‌പ്ലേ, ക്വൽകോം സ്‌നാപ്ഡ്രാഗൺ 625 പ്ലാറ്റ്‌ഫോം എന്നിവയാണ് പ്രത്യേകതകൾ. 3 ജി ബിയും, 32 ജി ബിയുമുള്ള ഫോണിന് 9,999 രൂപയും 4 ജി ബിയും 64 ജി ബിയുമുള്ളതിന് 12,999 രൂപയുമാണ് വില.

സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ ശക്തമായ സാന്നിധ്യം അറിയിച്ച ശേഷം ഷവോമി തങ്ങളുടെ ഇക്കോ സിസ്റ്റം പോർട്ട്ഫോളിയോ വിപുലപ്പെടുത്താനുള്ള തയാറെടുപ്പിലാണ്. വ്യത്യസ്ത ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി ഷവോമി മുംബൈ, ചെന്നൈ, ദൽഹി എന്നിവിടങ്ങളിൽ മൈ ഹോം എക്‌സ്പീരിയൻസ് സ്റ്റോറുകൾ തുറന്ന് കഴിഞ്ഞു. കോട്ടൺ, പ്രകൃതിദത്ത ലാറ്റക്‌സ് എന്നിവ ഉപയോഗിച്ച് നിർമിച്ച മൈ ട്രാവൽ യു ഷേപ്പ്ഡ് പില്ലോ 999 രൂപയ്ക്ക് ലഭ്യമാണ്. ഏഴ് മണിക്കൂർ വരെ പ്ലേബാക്ക് സൗകര്യമുള്ള മൈ പോക്കറ്റ് സ്പീക്കർ 2 കറുപ്പ്, വെളുപ്പ് എന്നീ നിറങ്ങളിൽ 1499 രൂപയ്ക്ക് ലഭ്യമാണ്. വയർലെസ് മ്യൂസിക് ആസ്വദിക്കാൻ ലക്ഷ്യമിട്ട് പുറത്തിറക്കിയ മൈ ബ്ലൂടൂത്ത് ഓഡിയോ റിസീവർ 1199 രൂപയ്ക്ക് ലഭിക്കും.

മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ സത്യസന്ധവും ന്യായവുമായ വിലയ്ക്ക് കൊച്ചിയിലെ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഷവോമി ഇന്ത്യ കാറ്റഗറി ആൻഡ് ഓൺലൈൻ സെയിൽസ് മേധാവി രഘു റെഡ്ഡി പറഞ്ഞു. കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും ഉപഭോക്താക്കൾക്കും മൈ ആരാധകർക്കും കൂടുതൽ നൂതന ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കാൻ തുടർന്നും ശ്രമിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.