സാംസംഗ് ഗാലക്‌സി ജെ4

Posted on: June 1, 2018

കൊച്ചി : സാംസംഗ് ഗാലക്‌സി സ്മാർട്ട് ഫോൺ ശ്രേണിയിൽ ജെ4 അവതരിപ്പിച്ചു. 2ജിബി, 16 ജിബി മോഡൽ 9,990 രൂപയ്ക്കും 3ജിബി. 32 ജിബി മോഡൽ 11,990 രൂപയ്ക്കുമാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇരു മോഡലുകളും 256 ജിബി.വരെ വികസിപ്പിക്കാവുന്നതാണ്.

ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള സ്മാർട്ട് ഫോൺ പരമ്പരയാണ് ഗാലക്‌സി ജെ. സാമൂഹ്യ മാധ്യമങ്ങളിൽ നിന്നുള്ള ഇമേജുകളും വീഡിയോകളും സൂക്ഷിച്ചു വെക്കാൻ സഹായിക്കുന്ന അത്യാധുനീക മെമ്മറി മാനേജുമെന്റ് സവിശേഷതയുമായാണ് ഗാലക്‌സി ജെ4 എത്തുന്നത്.

എൽഇഡി, എഫ് 1.9 അപ്പേർച്ചറോടുകൂടിയ 13 എം.പി. പിൻ ക്യാമറ കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങളെടുക്കുവാൻ സഹായകമാണ്. 5.5 ഇഞ്ച് എച്ച്.ഡി. സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ഓറിയോ 8.0 ഓപറേറ്റിങ് സിസ്റ്റം എന്നിവയും ജെ4 ന്റെ സവിശേഷതകളിൽ പെടുന്നു.

ഇഷ്ടപ്പെട്ട ഉത്പന്നത്തിന്റെ ചിത്രമെടുത്താൽ സ്വയമേ തന്നെ പ്രമുഖ ഇ-കൊമേഴ്‌സ് സംവിധാനങ്ങളിൽ അതിന്റെ ലഭ്യത ദൃശ്യമാക്കുന്ന സാംസംഗ് മാൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഗാലക്‌സി ജെ4 എത്തുന്നത്. മൾട്ടി ടാസ്‌ക്കിങ് എളുപ്പമാക്കുന്ന ആപ്പ് പെയർ സംവിധാനം, ഓരോ സ്ഥലത്തുമെത്തുമ്പോൾ വൈ ഫൈ സ്വയം ഓൺ ചെയ്യുകയും ഓഫു ചെയ്യുകയും ചെയ്യുന്ന ആഡാപ്ടീവ് വൈ ഫൈ സംവിധാനം എന്നിവയും ഗാലക്‌സി ജെ4 ൽ ഉണ്ട്.

യുവാക്കളുടെ ജീവിതം ഏറ്റവും മികച്ചതാക്കുന്ന സവിശേഷതകളുമായാണ് ജെ4 എത്തുന്നതെന്ന് സാംസംഗ് ഇന്ത്യയുടെ മൊബൈൽ ബിസിനസ് ഡയറക്ടർ സുമിത് വാലിയ പറഞ്ഞു.