ഓപ്പോ എ7 വിപണിയിൽ

Posted on: March 29, 2018

കൊച്ചി : ഓപ്പോയുടെ പുതിയ സ്മാർട്ട് ഫോൺ എഫ്7 വിപണിയിൽ അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തോടെ എത്തുന്ന ഫോണാണ് എഫ്7. സെൽഫി ചിത്രങ്ങളെടുക്കാനാണ് പ്രധാനമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നത്. ഫോണിലെ മറ്റ് പല ഫീച്ചറുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടങ്ങുന്നതാണ്. ഏറ്റവും മികച്ച ഫുൾസ്‌ക്രീനും പരിഷ്‌കരിച്ച വിവിധോദ്ദേശ്യ ,സോഫ്റ്റ്‌വേറും എഫ്7നെ മികവുറ്റതാക്കുന്നു.

ഓപ്പോ എഫ്7 64 ജിബി 4 ജിബി റാം ഏപ്രിൽ 9 മുതൽ ഓൺലൈനായും ഓഫ് ലൈൻ സ്‌റ്റോറുകളിലും 21,990 രൂപയ്ക്കും ലഭിക്കും. സോളാർ റെഡ്, മൂൺ ലൈറ്റ് സിൽവർ, ഡയമണ്ട് ബ്ലാക്ക് എഡിഷൻ എന്നീ മൂന്ന് നിറങ്ങളിൽ എഫ്7 ലഭിക്കും. ഓപ്പോ എഫ്7 128 ജിബി 6 ജിബി റാം സോളാർ റെഡ്, ഡയമണ്ട് ബ്ലാക്ക് എന്നീ നിറങ്ങളിൽ 26990 രൂപയ്ക്കും ലഭിക്കും.

ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഏറ്റവുംമികച്ച ഫോട്ടോഗ്രാഫി, സെൽഫി അനുഭവം പ്രദാനം ചെയ്യുന്നതിനാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ദ സെൽഫി എക്‌സപർട്ട് & ലീഡർ എന്ന ഓപ്പോയുടെ സ്ഥാനം എഫ്7 പുറത്തിറക്കുന്നതോടെ ഒന്നുകൂടി ഉറപ്പിക്കുകയാണെന്ന് ഓപ്പോ ഗ്ലോബൽവൈസ് പ്രസിഡണ്ടും ഓപ്പോ ഇന്ത്യ പ്രസിഡണ്ടുമായ സ്‌കൈ ലി പറഞ്ഞു.

25 മെഗാപിക്‌സൽ റിയൽ ടൈം സെൻസർ എച്ച്ഡിആർ

എഫ്7 ന്റെ ഏറ്റവും വലിയ പ്രത്യേകത 25 എംപി ഫ്രണ്ട് ക്യാമറയാണ്. റിയൽ ടൈം ഹൈഡൈനാമിക് റേഞ്ച് സെൻസർ സഹിതമാണ് ഈ കാമറ എത്തിയിരിക്കുന്നത്. എഫ്7 ഫോണിൽ എടുക്കുന്ന ഓരോ ഫോണിന്റെ കൂടെയും കുറേ വിവരങ്ങളും ഉണ്ടാകും. പ്രകാശമുളള സ്ഥലത്തോ ഇരുണ്ട സ്ഥലത്തോ എവിടെയാണെങ്കിലും എഫ്7 നിൽ എടുത്ത ഫോട്ടോ ഒരു മികച്ച ഗുണനിലവാരമുള്ള ഡിജിറ്റൽ കാമറയിൽ എടുത്ത ഫോട്ടോയ്ക്ക് സമാനമായിരിക്കും. അതുകൊണ്ട് തന്നെ ഏത് സ്ഥലത്തും ഏത് സമയത്തും ഉപയോക്താവിന് മികച്ച ഫോട്ടോകൾ എടുക്കാം. സെൽഫി ഫാൻസിന് എഐ ബ്യൂട്ടി 2.0 വഴി തങ്ങളുടെ ഫോട്ടോ മനോഹരമാക്കാനും വയസ് കുറച്ച്കാണിക്കാനും സാധിക്കും.

TAGS: OPPO F7 |