ഐ ടെൽ രണ്ട് എൻട്രി ലെവൽ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

Posted on: March 27, 2018

കൊച്ചി : ഐ ടെൽ എൻട്രി ലെവൽ ശ്രേണിയിൽ രണ്ട് സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചു. എസ് 42, എ 44 എന്നിവയാണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്. എ44 പ്രോ ഏപ്രിൽ മധ്യത്തോടെ വിപണിയിൽ അവതരിപ്പിക്കും.

ഏറ്റവും മികച്ച ഹാർഡ്‌വേർ – സോഫറ്റ്‌വേർ ഫുൾ സ്‌ക്രീൻ ഡിസ്‌പ്ലേ സെൽഫി ഫോണായ എസ് 42 എത്തുന്നത്. 5.65 ഇഞ്ച് ഡിസ്‌പ്ലേ, 18.9 എച്ച്.ഡി. പ്ലസ് റസലൂഷൻ, അൾട്രാ തിൻ ബെസെൽ ഡിസൈൻ എന്നിവ വഴി ഏറ്റവും മികച്ച എന്റർടൈൻമെന്റ് പങ്കാളിയായാണ് എസ് 42 എത്തുന്നത്. ഇരട്ട ഫ്‌ളാഷ്, 13 എം.പി. പി.ഡി.എ.എഫ്. പിൻ ക്യാമറ, 13 എം.പി. മുൻ ക്യാമറ, എഫ്/2.0 അപാർച്ചർ, 5 പി ലെൻസ്, 120 ഡിഗ്രി സെൽഫി ആംഗിൾ തുടങ്ങിയവയെല്ലാം എസ് 42 വിനെ ഏറ്റവും മികച്ച സെൽഫി പങ്കാളിയാക്കി മാറ്റുകയാണ്. ക്യൂവൽ കോം സ്‌നാപ്ഡ്രാഗൺ 425, ക്വാഡ് കോർ 1.4 ജിഗാ ഹെർട്‌സ് പ്രൊസസർ ആൻഡ്രോയ്ഡ് ഒറിയോ ഓപ്പറേറ്റിംഗ് സംവിധാനം തുടങ്ങിയവ ഏറ്റവും മികച്ച പ്രകടനവും മൾട്ടി ടാസ്‌ക്കിങും സാധ്യമാക്കും. എസ് 42 ന്റെ വില 8,499 രൂപ.

ആദ്യമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരേയും അപ്‌ഗ്രേഡു ചെയ്യുന്നവരേയും ഉദ്ദേശിച്ചാണ് എ 44, എ 44 പ്രോ എന്നിവ അവതരിപ്പിച്ചിരിക്കുന്നത്. 5.45 ഇഞ്ച് ഫുൾ സ്‌ക്രീൻ ഡിസ്‌പ്ലേ, 18.9 അൾട്രാ തിൻ ബെസൽസ്, ആൻഡ്രോയ്ഡ് 7.0 നൊഗട്ട്, എം.ടി. 6737 എം 64 ബിറ്റ് ക്വാഡ് കോർ പ്രൊസസർ തുടങ്ങിയവയെല്ലാം ഇതിന്റെ മികവു വർധിപ്പിക്കുന്നു. വെറും അൺലോക്കിങ് എന്നതിലുപരിയായ പ്രവർത്തനങ്ങൾ സാധ്യമാക്കുന്ന മൾട്ടി ഫംഗ്ഷണൽ ഫിംഗർ പ്രിന്റ് സെൻസർ സാങ്കേതിക വിദ്യയും ഇതിലുണ്ട്. ബൈക്ക് മോഡ് ഫംഗ്ഷൻ സാധ്യമാക്കാനുള്ള സ്മാർട്ട് കീ അടക്കമാണ് എ44, എ44 പ്രോ എന്നിവ എത്തുന്നത്. എ 44 ന്റെ വില 5,799 രൂപ.

മൂല്യ വർധനവോടെ വിപണി ആവശ്യങ്ങൾ ലഭ്യമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇന്ത്യൻ വിപണിയിലെ ഐ ടെല്ലിന്റെ വൻ മുന്നേറ്റത്തിനു പിന്നിലെ ശക്തിയെന്നും ട്രാൻഷൻ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ മാർകോ മാ ചൂണ്ടിക്കാട്ടി.

TAGS: Itel |