ഫുൾ ഫ്രെയിം മിറർ ലെസ് ശ്രേണിയിൽ സോണി എ7ത്രീ ക്യാമറ

Posted on: March 21, 2018

കൊച്ചി : സോണി എൻട്രി ലെവൽ ഫുൾ ഫ്രെയിം മിറർ ലെസ് ശ്രേണിയിൽ എ7ത്രീ ക്യാമറ അവതരിപ്പിച്ചു. വിവാഹ ഫോട്ടോഗ്രാഫർമാർ മുതൽ ഫോട്ടോഗ്രാഫി പ്രേമികൾ വരെ ഏവർക്കും യോജിച്ച ബഹു മുഖ മേന്മകൾ നിറഞ്ഞതാണ് എ7ത്രീ. ഇമേജ് സെൻസർ രംഗത്ത് സോണിയുടെ അതുല്യമായ ആവിഷ്‌കാരമാണ് പുതിയ എ7ത്രീയുടെ പ്രധാന സവിശേഷത.

നൂതനമായ 24.2 എം പി ബാക്ക് ഇല്ല്യൂമിനേറ്റഡ് എക്‌സ്‌മോർ ആർ സിമോസ് ഇമേജ് സെന്‌സേറിന് വർധിച്ച സെന്‌സിടറ്റിവിറ്റി, 5-ആക്‌സിസ് ഓപ്റ്റിക്കൽ ഇൻ – ബോഡി ഇമേജ് സ്റ്റബിലൈസേഷനും, 5സ്റ്റെപ് ഷട്ടർ സ്പീഡ് സൗകര്യവും കുറഞ്ഞ സെൻസിഗറ്റിവിറ്റിയിൽ 15 സ്റ്റോപ് ഡൈനാമിക് റേഞ്ച് ഹൈറെസൊല്യൂഷൻ 4കെ മൂവീ ഷൂട്ടിംഗ്, ഫുൾ ഫ്രെയിം സെന്‌സൊറിന്റെ വീതിയിൽ ഉടനീളം പിക്‌സെൽ ബിന്നിംഗ് ഇല്ലാതെ ഫുൾ പിക്‌സെൽ റീഡ് ഔട്ട്. മിറർ ലെസ് ക്യാമറകളിൽ ഏറ്റവും കൂടിയ ബാറ്ററി ലൈഫ് എന്നിവ സോണി എ7ത്രീ കാഴ്ചവെക്കുന്നത്.

വിപുലമായ ശ്രേണിയിലുള്ള ലെൻസുകൾ ഉപയോഗിക്കുമ്പോൾ അഞ്ച് തരത്തിലുള്ള ക്യാമറാ ഷേക്ക് പരിഹരിച്ച് മികച്ച റിസൾട്ട് നൽകുന്നതാണ് എ7ത്രീയുടെ സ്റ്റബിലൈസേഷൻ യൂണിറ്റ്, ഗൈറോസെൻസറുകൾ, അല്‌ഗോരിതം എന്നിവ പ്രയോജനപ്പെടുത്തുന്ന ഏറ്റവും പുതിയ ഹൈ-പ്രിസിഷൻ സ്റ്റബിലൈസേഷൻ ആണുള്ളത്. എ7ത്രീയുടെ വില 1,64,990 രൂപ.

TAGS: Sony A7III |