സാംസംഗ് ഗാലക്‌സി എസ്9, എസ്9+

Posted on: March 6, 2018

ന്യൂഡൽഹി : സാംസംഗ് ഗാലക്‌സി എസ്9, എസ്9+ ഇന്ത്യയിൽ അവതരിപ്പിച്ചു. ഡ്യുവൽ അപ്പർച്ചർ ലെൻസും സൂപ്പർ സ്ലോ മോഷനിൽ ചിത്രങ്ങൾ പകർത്താനുള്ള സൗകര്യങ്ങളുമായി ലോകത്തെ ഏറ്റവും മികച്ച ക്യാമറയാണ് ഇവയിൽ ഉപയോഗിച്ചിരിക്കുന്നത്. യഥാർത്ഥ രൂപങ്ങൾ പോലുള്ള എആർ ഇമോജികൾ, ഡോൾബി അറ്റ്‌മോസോടുകൂടിയ എകെജി ട്യൂണിങുള്ള സ്റ്റീരിയോ സ്പീക്കറുകൾ തുടങ്ങിയ സവിശേഷതകൾ ആളുകളുടെ ആശയവിനിമയത്തെ പുതിയ തലങ്ങളിലെത്തിക്കുന്നു. ഗാലക്‌സി എസ്9, എസ്9+ ഫോണുകളിൽ ഡാറ്റ സ്ട്രീമിങിന് 2.5 ഇരട്ടി വേഗം കൂടുതലായിരിക്കും. സാംസങ് റിവാർഡ്‌സ് ഉൾപ്പടെ നിരവധി ഓഫറുകളോടെയാണ് ഫോൺ എത്തുന്നത്.

ക്യാമറയുടെ ഡ്യുവൽ അപ്പർച്ചർ ലെൻസ് വെളിച്ച കുറവിലും മറ്റേതൊരു ഫോണിനേക്കാളും മിഴിവു നൽകുന്നു. സൂപ്പർ സ്ലോ-മോഷൻ വീഡിയോ ശേഷി സെക്കൻഡിൽ 960 ഫ്രെയിമുകളാണ്്. വ്യക്തിപരമായ എആർ ഇമോജികൾ ഒരു നിമിഷവും നഷ്ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പു വരുത്തുന്നുവെന്ന് മാത്രമല്ല ഓരോ ദിവസവും ഇതിഹാസ തുല്ല്യമാക്കുന്നു. ഗാലക്‌സി എസ്9, എസ്9+ ക്യാമറകൾ ഉപഭോക്താക്കളെ മനസിൽ കണ്ടുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. സൂപ്പർ സ്പീഡ് ഡ്യുവൽ പിക്‌സൽ സെൻസറുകൾ മികച്ച പ്രോസസിങ് ശക്തിയും മെമ്മറിയും ചേർന്നതാണ്. ഉയർന്ന നിലവാരത്തിലുള്ള മികച്ച ഷോട്ടുകൾക്ക് ഇത് സഹായകമാകുന്നു.

ക്യാമറകൾ കണ്ണുകൾ പോലെ അഡ്ജസ്റ്റ് ചെയ്യും. വെളിച്ചം കുറയുന്നതനുസരിച്ച് ലെൻസിന്റെ അപ്പർച്ചർ 1.5ൽ നിന്നും 2.4 ആയി തനിയെ മാറുന്നു. ഇത് ഏതു സാഹചര്യത്തിലും ചിത്രങ്ങൾക്കു മിഴിവു നൽകുന്നു. സൂപ്പർ സ്ലോ-മോഷനിൽ ഓരോ നിമിഷവും പൂർണതയോടെ പകർത്താകാനാകുന്നു. നീക്കങ്ങളുടെ വേഗം തനിയെ മനസിലാക്കി ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യുന്നു. സൂപ്പർ സ്ലോ മോഷൻ വീഡിയോ പകർത്തിയ ശേഷം ഉപയോക്താവിന് തന്നെ 35 തരം മ്യൂസിക്കുകളിൽ ഏത് വേണമെങ്കിലും തെരഞ്ഞെടുത്ത് പശ്ചാത്തലമായി നൽകാം. ഉപഭോക്താക്കൾക്ക് തന്നെ എഡിറ്റ് ചെയ്ത് ജിഫ് ഫയലാക്കി ഷെയർ ചെയ്യാനും അവസരം നൽകുന്നു.

യഥാർത്ഥ രൂപങ്ങൾ പോലെയാണ് എആർ ഇമോജികൾ. 100 കണക്കിന് ഫേഷ്യൽ ഫീച്ചറുകളിൽ നിന്നും ഡാറ്റ അധിഷ്ഠിത അൽഗോരിതം ഉപയോഗിച്ചാണ് 3ഡി മോഡ് സൃഷ്ടിക്കുന്നത്. സാംസംഗിന്റെ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ബിക്‌സ്ബിയും ക്യാമറയിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. ചുറ്റുപാടുകൾ നിരീക്ഷിച്ച് ചിത്രത്തിന് ആവശ്യമായ വിവരങ്ങളും വ്യക്തതയും നൽകാനുള്ള കഴിവാണിത്.

ജിയോ, എയർടെൽ എന്നിവരുമായി സഹകരിച്ച് വിവിധ ബാൻഡുകളിലെ സ്‌പെക്ട്രം ഉപയോഗിച്ച് വേഗ കൂടുതലിനുള്ള സൗകര്യവും സാംസംഗ് ഒരുക്കിയിട്ടുണ്ട്. 4ജിയിൽ മികച്ച വേഗം ലഭിക്കുന്നതിന് ഇത് ഉപകരിക്കും. 64 ജിബി വേരിയന്റിൽ ഗാലക്‌സി എസ്9ന് 57,900 രൂപയും എസ്9+ന് 64,900 രൂപയുമാണ് വില. 256 ജിബി വേരിയന്റിൽ യഥാക്രമം 65,900 രൂപയും 72,900 രൂപയുമാണ് വില. സാംസംഗിന്റെ ഓൺലൈൻ സ്റ്റോറിലും ഫ്‌ളിപ്പ്കാർട്ടിലും ലഭ്യമാണ്. മാർച്ച് 16 മുതൽ ഇന്ത്യയിലുടനീളം ലഭിക്കും. മിഡ്‌നൈറ്റ് ബ്ലാക്ക്, കോറൽ ബ്ലൂ, ലൈലാക് പർപ്പിൾ എന്നീ നിറങ്ങളിൽ ലഭ്യമാണ്.

ആശയ വിനിമയവും പ്രകടനവും ഓരേ സമയം അനിവാര്യമായ ഈ കാലഘട്ടത്തിനുള്ളതാണ് ഗാലക്‌സി എസ്9, എസ്9+ എന്ന് സാംസംഗ് സൗത്ത്‌വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ എച്ച്.സി. ഹോങ് പറഞ്ഞു.