പാനസോണിക് 4 കെ വീഡിയോ ക്യാമറ – ലൂമിക്‌സ് ജി.എച്ച് 5 എസ്

Posted on: February 17, 2018

കൊച്ചി : പാനസോണിക് 4 കെ വീഡിയോ ക്യാമറ – ലൂമിക്‌സ് ജി.എച്ച് 5 എസ് വിപണിയിൽ അവതരിപ്പിച്ചു. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിൽ ഉപയോഗിക്കാനാവും വിധം പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ലൂമിക്‌സ് ജി.എച്ച്.5 എസ്. ക്യാമറ .

ലോകത്തിലെ ആദ്യ ഹൈ പ്രെസിഷൻ സിനിമാ 4 കെ റെക്കോർഡിംഗ് ക്യാമറയാണിത്. വെളിച്ചം തീരെ കുറഞ്ഞ ഭാഗങ്ങൾ പോലും ചിത്രീകരിക്കാൻ സഹായിക്കുന്നതാണ് ഡ്യൂവൽ നാറ്റീവ് ഐ.എസ്.ഒ. സാങ്കേതികവിദ്യയുമായുള്ള ഇതിന്റെ പുതിയ 10.2 മെഗാപിക്‌സൽ ഡിജിറ്റൽ ലൈവ് എം.ഒ.എസ്. സെൻസർ. പ്രൊഫഷണൽ നിലവാരത്തിൽ 4:2:2 10 ബിറ്റ് വീഡിയോ റെക്കോർഡിംഗ് ഇതിൽ സാധ്യമാകും. അധിക ലൈറ്റിംഗ് സാധ്യമല്ലാത്ത സാഹചര്യത്തിലും ഐ.എസ്.ഒ. 51200 വരെ ഉയർന്ന് സെൻസിറ്റിവിറ്റി റെക്കോർഡിംഗ് ചെയ്യാനാവും.

60 എഫ്.പി.എസ്., 240 എഫ്.പി.എസ്. ഫോർമാറ്റുകളിൽ സ്ലോ മോഷൻ റെക്കോർഡിംഗും ലഭ്യമാണ്. ആഗോള വ്യാപകമായി ബ്രോഡ്കാസ്റ്റ്, ഡിജിറ്റൽ മാധ്യമങ്ങൾ ഉയർന്നു വരന്നു സാഹചര്യത്തിൽ ഉയർന്ന റെസലൂഷനിലുള്ള വീഡിയോകൾക്കായുള്ള ആവശ്യം വർധിച്ചു വരികയാണെന്ന് പാനസോണിക് കോർപറേഷൻ ഇമേജിങ് ബിസിനസ് ഡയറക്ടർ യുസുകെ യാമാനേ ചൂണ്ടിക്കാട്ടി. പ്രൊഫഷണൽ സിനിമോട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കും അവരുടെ സവിശേഷമായ ആവശ്യങ്ങൾ നിറവേറാൻ സഹായിക്കുന്നതാണ്. ജി.എച്ച്.5 എസ്. എന്നും അദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഫിലിം വ്യവസായ, പ്രസാരണ മേഖല, ഡോക്യുമെന്ററി നിർമാണം, വിവാഹ ഫോട്ടോഗ്രാഫി. യു ട്യൂബ് പ്രേമികൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ ശക്തമായി കടന്നു ചെല്ലാൻ ലൂമിക്‌സ് ജി.എച്ച്.5 എസ്. വഴി സാധ്യമാകുമെന്ന് പാനസോണിക് ഇന്ത്യയുടെ സിസ്റ്റം സൊലൂഷൻ ബിസിനസ് മേധാവി വിജയ് വാധ്വാവൻ ചൂണ്ടിക്കാട്ടി.

TAGS: Panasonic |